വിദഗ്ധ ചികിത്സയ്ക്കായി രാഷ്ട്രപതിയെ ഡല്‍ഹി എയിംസിലേക്ക് മാറ്റി

ദില്ലി: നെഞ്ചുവേദനയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹി എയിംസിലേക്ക് മാറ്റി. രാഷ്ട്രപതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധകൃതര്‍ അറിയിച്ചു.

നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ രാവിലെയാണ് അദേഹത്തെ ഡല്‍ഹിയിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിരീക്ഷണത്തില്‍ തുടരുകയായിരുന്ന അദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി എയിംസിലേക്ക് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top