Section

malabari-logo-mobile

പൊന്നാനിയിലെ പ്രകടനവും സി.പി.ഐ.എം. അന്വേഷിക്കും

HIGHLIGHTS : The demonstration in Ponnani was also organized by the CPI (M). Will be investigated

പൊന്നാനി: നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് പൊന്നാനിയില്‍ പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയതിനെക്കുറിച്ച് സി.പി.ഐ.എം. അന്വേഷണം. സി.പി.ഐ.എം. സംസ്ഥാന കമ്മിറ്റിയാണ് അന്വേഷണ കമ്മീഷനെ നിയോഗിച്ചത്.

സ്പീക്കര്‍ പി. ശ്രീരാമകൃഷ്ന്‍ രണ്ടുതവണ പ്രതിനിധീകരിച്ച പൊന്നാനിയില്‍ ടി.എം.സിദ്ദിഖിന് പകരം പി. നന്ദകുമാറിനെ പാര്‍ട്ടി ജില്ലാ നേതൃത്വം സ്ഥാനാര്‍ഥിയായി തീരുമാനിച്ചതിനെതിരെയായിരുന്നു പ്രതിഷേധം നടന്നത്.

sameeksha-malabarinews

ജനങ്ങള്‍ പാര്‍ട്ടിക്കെതിരെ തെരുവിലിറങ്ങിയ കാരണവും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളും കമ്മീഷന്‍ പരിശോധിക്കും.

അതേസമയം, അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് വീഴ്ചയില്‍ മുന്‍ മന്ത്രിയും സി.പി.ഐ.എം. നേതാവുമായ ജി. സുധാകരനെതിരെയും പാര്‍ട്ടി തല അന്വേഷണം പ്രഖ്യാപിച്ചിരുന്നു. കെ.ജെ. തോമസും എളമരം കരീമും ഉള്‍പ്പെട്ട രണ്ടംഗ കമ്മീഷനാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്.

സി.പി.ഐ.എം. സംസ്ഥാന സമിതിയില്‍ ജി. സുധാകരനെതിരെ വലിയ രീതിയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടി അന്വേഷണം പ്രഖ്യാപിക്കുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!