രാജസ്ഥാനില്‍ സെല്‍ഫിയെടുക്കുന്നതിനിടെ മിന്നലേറ്റ് 11 പേര്‍ മരിച്ചു

ജയ്പൂര്‍: രാജസ്ഥാനിലെ വാച്ച് ടവറില്‍ സെല്‍ഫിയെടുക്കുന്നതിനിടെ മിന്നലേറ്റ് 11 പേര്‍ മരിച്ചു. സെല്‍ഫിയെടുക്കാനായി ജയ്പൂരിലെ അമേര്‍ കൊട്ടാരത്തിലെ വാച്ച് ടവറില്‍ എത്തിവര്‍ക്കാണ് മിന്നലേറ്റത്. കനത്തമഴയാണ് ജയ്പൂരില്‍.

ദുരന്തസമയത്ത് നിരവധി പേരാണ് വാച്ച് ടവറില്‍ ഉണ്ടായിരുന്നത്. ഇടിമിന്നലിനെ തുടര്‍ന്ന് വാച്ച് ടവറില്‍ നിന്ന് താഴേക്ക് ചാടി കാട്ടിനുള്ളിലേക്ക് ചാടിയവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് സൂചന. എത്രപേര്‍ താഴേക്ക് ചാടിയിട്ടുണ്ടെന്നകാര്യം വ്യക്തമല്ല.

മരിച്ചവരുടെ കുടുംബത്തിന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ട് നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top