മക്കള്‍ മന്‍ട്രം പിരിച്ചുവിട്ടു; രാഷ്ട്രീയത്തിലേക്കില്ല; രജനീകാന്ത്

rajini makkal mandram dissolves rajinikanth

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ചെന്നൈ: രാഷ്ട്രീയത്തിലേക്കില്ലെന്ന് വ്യക്തമാക്കി നടന്‍ രജനികാന്ത്. നിലവില്‍ താന്‍ എന്തായാലും രാഷ്ട്രീയത്തിലേക്കില്ലെന്നും രാഷ്ട്രീയ കൂട്ടായ്മയായിക്കൂടി പ്രവര്‍ത്തിക്കുന്ന രജനി മക്കള്‍ മന്‍ട്രത്തെ പിരിച്ചുവിടുകയാണെന്നനും രജനീകാന്ത് പറഞ്ഞു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ആരാധക കൂട്ടായ്മയുടെ ചെന്നൈയില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് രജനി തീരുമാം വ്യക്തമാക്കിയത്.

മക്കള്‍ മന്‍ട്രം ഒരു രാഷ്ട്രീയ കൂട്ടായ്മ എന്നതിന് പകരം ഒരു ആരാധക കൂട്ടായ്മയായി മാത്രമേ പ്രവര്‍ത്തിക്കാവു എന്നും രജനീകാന്ത് വ്യക്തമാക്കി.

രജനി മക്കള്‍ മന്‍ട്രത്തിലെ സെക്രട്ടറി, അസോസിയേറ്റുകള്‍, ഡെപ്യൂട്ടി സെക്രട്ടറിമാര്‍,എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ തല്‍ക്കാലം തുടരുമെന്നും അദേഹം പറഞ്ഞു. 2017 ല്‍ പുതുവത്സരത്തിലായിരുന്നു രജനീകാന്ത് രാഷ്ട്രീയത്തിലേക്കുള്ള വരവിനെ കുറിച്ച് പ്രഖ്യാപനം നടത്തിയത്. തുടര്‍ന്നായിരുന്നു അദേഹത്തിന്റെ ആരാധക സംഘടനകള്‍ ചേര്‍ന്ന് രജനി മക്കള്‍ മന്‍ട്രത്തിന് രൂപം നല്‍കിയത്.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •