Section

malabari-logo-mobile

അരിയല്ലൂര്‍ മിനി സ്റ്റേഡിയ നിര്‍മാണത്തിന് നടപടികളാകുന്നു;രൂപരേഖ കായിക മന്ത്രിക്ക് കൈമാറി

HIGHLIGHTS : Steps are being taken to construct Ariyalur Mini Stadium; design handed over to Sports Ministe

മലപ്പുറം: വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ അരിയല്ലൂരില്‍ നിര്‍മ്മിക്കുന്ന മിനി സ്റ്റേഡിയത്തിന്റെ രൂപരേഖ കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാന്‍ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ഷൈലജ ടീച്ചര്‍ക്ക് കൈമാറി. ക്രിക്കറ്റ് പരിശീലന സൗകര്യം, സെവന്‍സ് ഫുട്ബോള്‍ കോര്‍ട്ട്, ഇന്‍ഡോര്‍ വോളി ബാഡ്മിന്റന്‍ കോര്‍ട്ട്, നീന്തല്‍ പരിശീലന സൗകര്യം, പവലിന്‍ എന്നിവയെല്ലാം ഉള്‍ക്കൊള്ളുന്ന സ്റ്റേഡിയത്തിന്റെ രൂപരേഖയാണ് മന്ത്രിയ്ക്ക് കൈമാറിയത്.

നാല് കോടി മുപ്പത്തിയെട്ട് ലക്ഷം രൂപയാണ് നിര്‍മാണ ചെലവ് പ്രതീക്ഷിക്കുന്നത്. കിഫ്ബി സഹായത്തോടെ പദ്ധതി നടപ്പാക്കാന്‍ വേണ്ട നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി.അബ്ദുറഹ്മാന്‍ പഞ്ചായത്ത് പ്രസിഡന്റിനെ അറിയിച്ചു.

sameeksha-malabarinews

പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കോട്ടാശ്ശേരി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഉഷ ചേലക്കല്‍, വി ശ്രീനാഥ്, രാഷ്ട്രീയ പ്രതിനിധികളായ വേലായുധന്‍ വള്ളിക്കുന്ന്, വിനീഷ് പാറോല്‍, മുന്‍ സംസ്ഥാന വനിതാ ഫുട്ബോള്‍ താരം നജുമുനീസ എന്നിവര്‍ക്കൊപ്പമെത്തിയായിരുന്നു രൂപരേഖ കൈമാറ്റം. നിരവധി സംസ്ഥാന കായിക താരങ്ങളെ സംഭാവന ചെയ്ത വള്ളിക്കുന്നിലെ കായിക പ്രേമികളുടെ ചിരകാല സ്വപ്നമാണ് അത്യാധുനിക സൗകര്യങ്ങളോട് കൂടിയ സ്റ്റേഡിയം. കായിക പ്രേമികളുടെ ആഗ്രഹപ്രകാരം അരിയല്ലൂരില്‍ സ്റ്റേഡിയം യാഥാര്‍ത്ഥ്യമാക്കാനുള്ള പ്രാരംഭ നടപടികളാണ് തുടങ്ങിയിരിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!