Section

malabari-logo-mobile

‘കോഫി ഹൗസിലെ കാത്തിരിപ്പ്’ നാടകം നാളെ അരിയല്ലൂരില്‍

HIGHLIGHTS : The play 'Waiting at the Coffee House' is staged under the auspices of 'Manam Samskkarika Vedi' in Ariyalur, the land of theater lovers and theater...

വള്ളിക്കുന്ന്: നാടക പ്രേമികളുടേയും നാടക കലാകാരന്‍മാരുടേയും നാടായ അരിയല്ലൂരില്‍ ‘മനം സാംസ്‌ക്കാരിക വേദി’യുടെ ആഭിമുഖ്യത്തില്‍ ‘കോഫി ഹൗസിലെ കാത്തിരിപ്പ്’ എന്ന നാടകം അരങ്ങേറുന്നു. 2023 ഒക്ടോബര്‍ 22 ഞായറാഴ്ച വൈകീട്ട് ആറുമണിക്ക് അരിയല്ലൂര്‍ കൃഷ്ണ എജുക്കേഷന്‍ സെന്ററില്‍ വെച്ചാണ് നാടകംഅരങ്ങിലെത്തുന്നത്‌.  ആനുകാലിക സാമൂഹിക പരിതസ്ഥിതി കുറച്ച് പേരുടെ ജീവിതസാഹചര്യത്തിലൂടെ അവതരിപ്പിക്കുകയാണ് ഈ നാടകം. ഇതില്‍ ജീവിതമുണ്ട്  പ്രണയമുണ്ട്  രാഷ്ട്രിയമുണ്ട്.

ഹൈദ്രാബാദ്‌സെന്‍ട്രല്‍യൂണിവേഴ്‌സിറ്റിയില്‍ നിന്ന് നാടക വിഭാഗത്തില്‍ PHD കരസ്ഥമാക്കിയ ഡോ. ഉസ്മാന്‍ ആണ് സംവിധായകന്‍. രാജ്യമാകെ വിവിധ തരത്തിലുള്ള നാടകങ്ങള്‍ ഒരുക്കുകയും അഭിനയിക്കുകയും ചെയ്ത കലാകാരനാണ് Dr ഉസ്മാന്‍ . രാജ്യത്തിനകത്തും പുറത്തും നാടക പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.
ശ്രദ്ധേയമായ നാടകങ്ങളില്‍ ഒന്നാണ് ‘ജസ്റ്റിസ് ഫോര്‍ രോഹിത് വെമുല’ (Street Play ).
നമ്മുടെ നാട്ടുകാരനും കഴിഞ്ഞ 25 വര്‍ഷമായി അഭിനയ രംഗത്ത് സജീവ സാന്നിദ്ധ്യമായ ഷെറില്‍ ഈ നാടകത്തില്‍ സുപ്രധാന വേഷം ചെയ്യുന്നു. നാടകത്തിലൂടെ രംഗത്ത് വന്ന് ചാനല്‍ ഷോകളിലും ( മൊട്ട, കൈരളി ) സിനിമ രംഗത്തും സജീവ സാന്നിദ്ധ്യമാണ്. ബിഗ് ബജറ്റ് നാടകമായ ‘അലി ബിയോണ്ട് ദ റിംഗില്‍’ ബോക്‌സര്‍ അലിയായി വേഷമിട്ട് ഇറ്റ് ഫോക്ക് അടക്കമുള്ള രാജ്യാന്തര ഫെസ്റ്റിവലുകളില്‍ ശ്രദ്ധ നേടിയിട്ടുണ്ട്. അഖില്‍ രാജ് , മഹേഷ് ഇവരും ഈ നാടകത്തിലെ പ്രധാന കഥാപാത്രങ്ങളാണ്. എറണാകുളത്ത് ഉള്ള ആക്ട് ലാബ്, ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയവരാണ്. ഇറങ്ങാന്‍ ഇരിക്കുന്ന പുതിയ സിനിമകളിലടക്കം അഭിനയിച്ചവരാണ്.

sameeksha-malabarinews

സംഗീതം ചെയ്യുന്നത് യുവ താരമായ ജീവന്‍ ബാഷയാണ്. ആര്‍ട്ട് ചെയ്യുന്നത് പ്രണേഷാണ്. ലൈറ്റിംഗ് വിഷ്ണു പ്രദീപ് ആണ് ചെയ്യുന്നത്.

 

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!