Section

malabari-logo-mobile

പാലാരിവട്ടം പാലം തിങ്കളാഴ്ച മുതല്‍ പൊളിച്ചു തുടങ്ങും

HIGHLIGHTS : The Palarivattom bridge will be demolished from Monday

കൊച്ചി: പാലാരിവട്ടം പാലം പൊളിച്ചുമാറ്റല്‍ തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. പൊളിക്കാന്‍ തുടങ്ങുന്നത് ഗതാഗതത്തെ ബാധിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.

പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തി എട്ടു മാസം കൊണ്ട് പൂര്‍ത്തീകരിക്കാമെന്നാണ് പാലാരിവട്ടം പാലത്തിന്റെ പുനര്‍ നിര്‍മ്മാണത്തിന് ചുമതലയുള്ള ഡിഎംആര്‍സി വ്യക്തമാക്കുന്നത്. പാലം പൊളിച്ചുമാറ്റുന്നത് ഊരാളുങ്കല്‍ സൊസൈറ്റിയാണ്. ടാറ് ഇളക്കിമാറ്റുന്നതിനുള്ള പ്രാഥമിക ജോലികളാകും തിങ്കളാഴ്ച ആരംഭിക്കുക.

sameeksha-malabarinews

ആദ്യഘട്ടത്തില്‍ ഗതാഗത നിയന്ത്രണം ഉണ്ടാകില്ലെങ്കിലും പാലത്തിന്റെ കോണ്‍ഗ്രീറ്റ് ഭാഗം പൊളിച്ചു മാറ്റുമ്പോള്‍ ഗതാഗതനിയന്ത്രണങ്ങളുണ്ടായേക്കാമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. ഒരുവശം ഗതാഗതത്തിന് തുറന്നു കൊടുക്കുമ്പോള്‍ മറ്റേവശം പണി നടക്കാനാണ് സാധ്യതയെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!