കക്കാട് കടലുണ്ടി പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ പിതാവിന്റെയും മകന്റെയും മൃതദേഹം കണ്ടെത്തി

തിരൂരങ്ങാടി: കടലുണ്ടിപ്പുഴയില്‍ ഒഴുക്കില്‍ പെട്ട് കാണാതായ പിതാവിന്റെയും മകന്റെയും മൃതദഹേം കണ്ടെത്തി. കക്കാട് ബാക്കിക്കയം റഗുലേറ്റര്‍ കം ബ്രിഡ്ജിന് സമീപം താമസിക്കുന്ന കാവുങ്ങല്‍ അലവിയുടെ മകന്‍ ഇസ്മാഈല്‍ (36),മകന്‍ മുഹമ്മദ് ശംവീല്‍ (7) എന്നിവരുടെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്. ശംവീലിന്റെ മൃതദേഹം കക്കാട് മഞ്ഞാങ്കുഴി ഭാഗത്തുനിന്ന് ഇന്ന് ഉച്ചയോടെയാണ് കണ്ടെത്തിയത്. ഇസ്മായിലിന്റെ മൃതദേഹം വൈകീട്ടോടെയാണ് കണ്ടെത്തിയത്.

ഇന്നലെ മുതല്‍ ഇവര്‍ക്കായുള്ള തിരച്ചില്‍ തുടര്‍ന്നുവരികയായിരുന്നു. മറ്റൊരു മകനെ ഇന്നലെതന്നെ രക്ഷപ്പെടുത്തിയിരുന്നു.

പുഴയില്‍ കുളിക്കാനിറങ്ങിയ സമയത്ത് കുട്ടികള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. കുട്ടികളെ രക്ഷപ്പെടുത്താന്‍ പുഴയില്‍ ഇറങ്ങിയപ്പോഴാണ് ഇസ്മായിലും ഒഴുക്കില്‍പ്പെട്ടത്.
വെള്ളിയാഴ്ച രാവിലെ 11.30നാണ് സംഭവം. പതിനെട്ട് ദിവസം മുന്‍പാണ് ഇസ്മാഈല്‍ കക്കാട്ബാക്കിക്കയം ഭാഗത്ത് പുതിയ വീട് വെച്ച് താമസം ആരംഭിച്ചത്.

കേരള ഫയര്‍, ആന്റ് റെസ്‌ക്യൂ സര്‍വ്വീസ്‌ക്യൂ ,പരപ്പനങ്ങാടി ട്രോമോ ക്കയര്‍, തിരൂരങ്ങാടി ടോമോ ക്കയര്‍, ജനമൈത്രി പോലീസ്, ഇ ആര്‍ ഫ് തുടങ്ങിയവയുടെ നേതൃത്വത്തിലായിരുന്നു ഇവര്‍ക്കായി തിരച്ചില്‍ നടത്തിയത്.

ഇസ്മാഈല്‍ അബൂദാബിയില്‍ ജോലി ചെയ്തുവരികയായിരുന്നു. അടുത്ത ഡിസംബറില്‍ അബൂദാബിയിലേക്ക് തിരിച്ച് പോവാനിരിക്കുകയാണ് അപകടം. മാതാവ് മമ്മാത്തു, ഭാര്യ: സാജിത പാണ്ടികശാല.

Share news
error: Content is protected !!
Scroll to Top