Section

malabari-logo-mobile

ഒരേ സമയം 2 ലോറികള്‍ക്ക് തകരാര്‍ സംഭവിച്ചത് മൂലം ഒരു മണിക്കൂറോളം കക്കാട് ദേശീയപാത സ്തംഭിച്ചു

HIGHLIGHTS : The national highway was blocked for an hour due to the breakdown of 2 lorries at the same time

തിരൂരങ്ങാടി: ദേശീയപാത കക്കാട് സര്‍വീസ് റോഡില്‍ ഒരേ സമയം 2 ലോറികള്‍ക്ക് തകരാര്‍ സംഭവിച്ചത് മൂലം ഒരു മണിക്കൂറോളം ദേശീയപാത സ്തംഭിച്ചു. കൂരിയാട് നിന്ന് കക്കാട്ടേക്ക് വരുന്ന സര്‍വീസ് റോഡിലാണ് ദേശീയപാത നിര്‍മ്മാണ കമ്പനിയുടെ രണ്ടു വലിയ ലോറികള്‍ ഒരേസമയത്ത് തകരാര്‍ മൂലം നിന്ന് പോയത്.

ഇന്ന് വൈകുന്നേരം 5 30 നാണ് സംഭവം. സര്‍വീസ് റോഡ് വാഹനങ്ങള്‍ കേടുവന്നാല്‍ മറ്റു വാഹനങ്ങള്‍ക്ക് മറികടന്ന് പോകാന്‍ സൗകര്യം ഇല്ലാത്തതിനാല്‍ തന്നെ വാഹനങ്ങള്‍ എതിര്‍ വര്‍ഷത്തുള്ള സര്‍വീസ് റോഡിലൂടെ കയറിയത് കാരണം കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന സര്‍വീസ് റോഡിലും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.

sameeksha-malabarinews

ദേശീയപാത നിര്‍മ്മാണ കമ്പനിയുടെ മറ്റു വാഹനം എത്തിച്ച് തകരാര്‍ സംഭവിച്ച ലോറികള്‍ നീക്കം ചെയ്തതിനുശേഷം ആണ് ഗതാഗതം പൂര്‍ണ്ണ സ്ഥിതിയിലായത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!