HIGHLIGHTS : Organized Women's Bullet Yatra
കോഴിക്കോട്: ഓണത്തോടനുബന്ധിച്ച് വനിത വികസന കോര്‍പ്പറേഷന്‍ വനിതാ സംരംഭകര്‍ക്കായി ഒരുക്കുന്ന പ്രദര്‍ശന വിപണന മേള ‘എസ്‌കലേറ’യുടെ പ്രചരണത്തിന്റെ ഭാഗമായി സ്ത്രീകളുടെ ബുള്ളറ്റ് യാത്ര സംഘടിപ്പിച്ചു. കോഴിക്കോട് ബീച്ചിലെ ഫ്രീഡം സ്‌ക്വയറില്‍ നിന്നും ആരംഭിച്ച യാത്ര കാനത്തില്‍ ജമീല എം.എല്‍.എ ഫ്‌ലാഗ് ഓഫ് ചെയ്തു. റാലി നഗരം ചുറ്റി സൗത്ത് ബീച്ചില്‍ അവസാനിച്ചു.
കേരളത്തിലെ വനിതകളുടെ സാമ്പത്തിക ശാക്തീകരണം ലക്ഷ്യമിട്ട് നടത്തുന്ന മേള ആഗസ്റ്റ് 21ന് രാവിലെ 10 മണിക്ക് ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും. വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ അധ്യക്ഷത വഹിക്കും. കേരളത്തിന് അകത്തും പുറത്തും നിന്നുമുള്ള 200 വനിതാ സംരംഭകരെ അണിനിരത്തിയാണ് സംസ്ഥാന വനിത വികസന കോര്‍പ്പറേഷന്റെ മെഗാമേള സംഘടിപ്പിക്കുന്നത്.


സംരംഭകരുടെ തനത് ഉല്‍പന്നങ്ങളാണ് മേളയിലുള്ളത്. റെഡിമേയ്ഡ് കൈത്തറി വസ്ത്രങ്ങള്‍, സുഗന്ധദ്രവ്യങ്ങള്‍, കരകൗശല വസ്തുക്കള്‍, കളിമണ്‍ ഉല്‍പന്നങ്ങള്‍, ഭക്ഷ്യ ഉല്‍പന്നങ്ങള്‍ ശുദ്ധമായ തേന്‍, സൗന്ദര്യവര്‍ദ്ധക
വസ്തുക്കള്‍, മറയൂര്‍ ശര്‍ക്കര തുടങ്ങിയ ഉല്‍പന്നങ്ങള്‍ മേളയിലുണ്ടാകും.
ബീച്ചില്‍ നടന്ന പരിപാടിയില്‍ വനിതാ വികസന കോര്‍പ്പറേഷന്‍ എം.ഡി ബിന്ദു വി.സി, എച്ച് ആര്‍ ഹെഡ് എ.സ്റ്റാന്‍ലി, കോഴിക്കോട് റീജിണയല്‍ മാനേജര്‍ ഫൈസല്‍ മുനീര്‍ കെ, പ്രൊജക്ട്‌സ് മാനേജര്‍ ആശ എസ് എന്നിവര്‍ പങ്കെടുത്തു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു