Section

malabari-logo-mobile

താനൂരില്‍ നവജാത ശിശുവിന കൊന്ന് കുഴിച്ചിട്ട സംഭവത്തില്‍ അറസ്റ്റിലായ മാതാവിനെ റിമാന്‍ഡ് ചെയ്തു

HIGHLIGHTS : The mother who was arrested in the case of killing and burying her newborn baby was remanded

താനൂര്‍: നവജാത ശിശുവിന കൊന്ന് കുഴിച്ചിട്ട സംഭവത്തില്‍ അറസ്റ്റിലായ മാതാവ് ആണ്ടിപ്പാട്ട് വീട്ടില്‍ ജുമൈലത്തിനെ (29) റിമാന്‍ഡ് ചെയ്തു. മൂന്ന് ദിവസം മാത്രം പ്രായമായ കുഞ്ഞിന്റെ ജഡം രാവിലെ പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടത്തിനായി മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. പരിയാപുരം വില്ലേജിലെ ഒട്ടുംപുറത്താണ് നാടിനെ നടുക്കിയ ആണ്‍കുഞ്ഞിന്റെ കൊല. പ്രസവം നടന്നത് അറിയാതിരിക്കാനാണ് ഈ കടുംകൈ. രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് സംഘം യുവതിയെ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് കുറ്റസമ്മതം നടത്തിയത്. ഇതോടെ രാത്രി വൈകി അറസ്റ്റും രേഖപ്പെടുത്തി.

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു പ്രസവം. വിടുതല്‍ ചെയ്ത് വീട്ടിലെത്തിയാണ് കൊല നടത്തിയത്. വീടിന് അരിക് പറ്റിയുള്ള പറമ്പില്‍ തന്നെ കുഴിച്ചിടുകയും ചെയ്തു. തിരൂര്‍ തഹസില്‍ദാര്‍ ഷീജ കോഹൂര്‍, ഡിവൈഎസ്പി വി.വി.ബെന്നി, സിഐ ജെ. മാത്യു എന്നിവരുടെ സാന്നിധ്യത്തിലാണ് ജഡം പുറത്തെടുത്തത്.

sameeksha-malabarinews

അവിഹിത ബന്ധത്തിലേര്‍പ്പട്ട ആളെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. ഉടന്‍ പിടിയിലാകുമെന്ന് സിഐ പറഞ്ഞു. 3 മക്കളുടെ മാതാവ് കൂടിയായ അറസ്റ്റിലായ ജുമൈലത്തിനെ പരപ്പനങ്ങാടി ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!