Section

malabari-logo-mobile

ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാന്‍ പണിമുടക്കില്‍ പങ്കെടുക്കാത്ത ജീവനക്കാരെ ഉപയോഗിച്ച് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തും

HIGHLIGHTS : The KSRTC service will be run by employees who did not participate in the strike so as not to cause inconvenience to the people

ഇന്നത്തെ പണിമുടക്കില്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാന്‍ നടപടിയുമായി കെഎസ്ആര്‍ ടി സി. പണിമുടക്കില്‍ പങ്കെടുക്കാത്ത ജീവനക്കാരെ ഉപയോഗിച്ച് സര്‍വീസ് നടത്താന്‍ സി എം ഡിയുടെ നിര്‍ദേശം. ഹാജരാകുന്ന ജീവനക്കാര്‍ക്ക് ഡബിള്‍ ഡ്യൂട്ടി ഉള്‍പ്പെടെ നല്‍കി സര്‍വീസ് നടത്താനാണ് തീരുമാനം. വാരാന്ത്യ തിരക്ക് പരിഗണിച്ച് പ്രത്യേക ക്രമീകരണം നടത്താനും നിര്‍ദേശം നല്‍കി.

ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ടാണ് കെഎസ്ആര്‍ടിസിയിലെ അംഗീകൃത ട്രേഡ് യൂണിയനുകള്‍ അര്‍ധരാത്രി മുതല്‍ സൂചന പണിമുടക്ക് തുടങ്ങിയത്. സമരത്തെ നേരിടാന്‍ ഡയസ്‌നോണ്‍ ബാധമാക്കി ഉത്തരവിറക്കിയിരുന്നു. ഇന്നലെയും ഇന്നും ജോലിക്ക് എത്താത്തവരുടെ ശമ്പളം പിടിക്കും. എന്നാല്‍ ഇതിനെ തള്ളിയാണ് യൂണിയനുകള്‍ സമരവുമായി മുന്നോട്ട് പോയത്.

sameeksha-malabarinews

അതേസമയം ജീവനക്കാരുടെ ആവശ്യം ന്യായമാണെങ്കിലും ശമ്പള പരിഷ്‌കരണം 30 കോടിയുടെ അധിക ബാധ്യതയുണ്ടാക്കുമെന്നും സാവകാശം വേണമെന്നും ഗതാഗാതമന്ത്രി വ്യക്തമാക്കി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!