സ്‌കൂള്‍ വാഹനങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷിതയാത്ര ഉറപ്പ് വരുത്തുന്നതിനായി സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധന മെയ് 26,27 തീയതികളില്‍ രാവിലെ ഒന്‍പതിന് കക്കാട് ജി എം യു പി സ്‌കൂളിന്റെ പഴയ കെട്ടിടത്തിന് മുന്‍വശത്ത് വച്ച് നടക്കുമെന്ന് തിരൂരങ്ങാടി ജോയിന്റ് ആര്‍.ടി
ഒ എം. പി അബ്ദുല്‍ സുബൈര്‍ അറിയിച്ചു.
തിരൂരങ്ങാടി താലൂക്കില്‍ പെട്ട സ്‌കൂള്‍ വാഹനങ്ങള്‍ അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് യാന്ത്രിക ക്ഷമത ഉറപ്പുവരുത്താന്‍ പരിശോധനക്കായി വാഹനത്തിന്റെ എല്ലാ രേഖകളും സഹിതം ഹാജരാക്കി ‘ചെക്ക്ഡ് ഓകെ സ്റ്റിക്കര്‍’ പതിപ്പിക്കേണ്ടതാണ്.
വാഹനത്തിന്റെ ജി പി എസ്, സ്പീഡ് ഗവര്‍ണര്‍ എന്നിവയും പരിശോധനക്ക് വിധേയമാക്കും.പരിശോധനയില്‍ പങ്കെടുക്കാത്ത വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജോയിന്റ് ആര്‍.ടി.ഒ അറിയിച്ചു.




