Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; ദക്ഷിണേന്ത്യന്‍ ചരിത്രകോണ്‍ഗ്രസ് ജേണല്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഉദ്ഘാടനം കാലിക്കറ്റില്‍

HIGHLIGHTS : Calicut University News; Inauguration of South Indian History Congress Journal Online Portal in Calicut

ദക്ഷിണേന്ത്യന്‍ ചരിത്രകോണ്‍ഗ്രസ് ജേണല്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഉദ്ഘാടനം കാലിക്കറ്റില്‍

ദക്ഷിണേന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ് പ്രസിദ്ധീകരിച്ച മുഴുവന്‍ ഗവേഷണ പ്രബന്ധങ്ങളും ഉള്‍ക്കൊള്ളുന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മെയ് 26-ന് കാലിക്കറ്റ് വൈസ് ചാന്‍സലര്‍ പ്രൊഫ. എം കെ ജയരാജ് ഉദ്ഘാടനം ചെയ്യും. സര്‍വകലാശാലാ സെമിനാര്‍ കോംപ്ലക്‌സില്‍ രാവിലെ 10 മണിക്കാണ് ചടങ്ങ്. 1980-ല്‍ മധുര കാമരാജ് സര്‍വകലാശാലയില്‍ രൂപീകൃതമായതാണ് ചരിത്ര ഗവേഷകരുടെ ഈ വേദി. കാലിക്കറ്റ് ചരിത്ര വിഭാഗവുമായി ചേര്‍ന്ന് ദക്ഷിണേന്ത്യന്‍ ചരിത്ര കോണ്‍ഗ്രസാണ് പരിപാടി സംഘടിപ്പിക്കുന്നത്. 1980 ഫെബ്രുവരി 16-ന് ഡോ. കെ രാജയ്യന്‍, ഡോ. ടി.കെ. രവീന്ദ്രന്‍, ഡോ. ബി. ഷേയ്ഖ് അലി, ഡോ. കെ.കെ. പിള്ള എന്നിവരുടെ നേതൃത്വത്തിലാണ് സംഘടന നിലവില്‍ വന്നത്. ദക്ഷിണേന്ത്യയുടെ ചരിത്ര പഠനത്തിന് സവിശേഷ പ്രാധാന്യം നല്‍കുകയായിരുന്നു ഇതിന്റെ ലക്ഷ്യം. പ്രൊഫ. എം.ജി.എസ്. നാരായണന്‍, പ്രൊഫ. കെ.കെ.എന്‍. കുറുപ്പ് എന്നിവരുടെ സഹകരണത്തോടെയായിരുന്നു ഒന്നാം സമ്മേളനം മധുരയില്‍ നടന്നത്. രണ്ടാമത് സമ്മേളനം 1981 മാര്‍ച്ച് 29-ന് തിരുവനന്തപുരത്തു മുഖ്യമന്ത്രി ഇ.കെ നായനാര്‍ ഉദ്ഘാടനം ചെയ്തു. 1980 മുതല്‍ ചരിത്ര കോണ്‍ഗ്രസ് വേദിയില്‍ നടന്ന പ്രബന്ധാവതരണങ്ങളുടെയും സമ്മേളന നടപടികളുടെയും മുഴുവന്‍ വിവരങ്ങളും സൗജന്യമായി ഗവേഷകര്‍ക്ക് ലഭ്യമാക്കുന്ന ചരിത്ര പോര്‍ട്ടലാണ് ഉദ്ഘാടനം ചെയ്യപ്പെടുന്നത്. ദക്ഷിണേന്ത്യയിലെ വിവിധ സര്‍വകലാശാലകളില്‍ നിന്ന് പ്രതിനിധികള്‍ പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങില്‍ കേരളത്തിലെ ചരിത്രകാരന്‍മാരും പങ്കാളികളാകുമെന്ന് സൗത്ത് ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രൊഫ. പി. ശിവദാസന്‍ അറിയിച്ചു.

sameeksha-malabarinews

ഇ.എം.എസ്. ചെയര്‍ സെമിനാര്‍

‘പ്രൊഫ. ഐജാസ് അഹമ്മദും ഇന്ത്യന്‍ ഇടതുപക്ഷവും’ എന്ന വിഷയത്തില്‍ കാലിക്കറ്റ് സര്‍വകലാശാലാ ഇ.എം.എസ്. ചെയര്‍ സെമിനാര്‍ നടത്തി. ഡോ. പി.കെ. പോക്കര്‍ മുഖ്യ പ്രഭാഷണം നടത്തി. ചെയര്‍ വിസിറ്റിംഗ് പ്രൊഫസര്‍ വി. രാജഗോപാലന്‍ അദ്ധ്യക്ഷനായി സര്‍വകലാശാലാ സെനറ്റ് അംഗം വിനോദ് എന്‍. നീക്കാംപുറത്ത് സ്വാഗതവും എംപ്ലോയീസ് യൂണിയന്‍ ജോയിന്റ് സെക്രട്ടറി പി. നിഷ നന്ദിയും പറഞ്ഞു.

വാക്-ഇന്‍ ഇന്റര്‍വ്യു

കാലിക്കറ്റ് സര്‍വകലാശാലാ കായിക പഠന വിഭാഗത്തില്‍ അത്ലറ്റിക്സ്, ഫുട്ബോള്‍, വോളിബോള്‍, ബാസ്‌കറ്റ്ബോള്‍, ക്രിക്കറ്റ്, ബാഡ്മിന്റണ്‍, ബേസ് ബോള്‍/സോഫ്റ്റ് ബോള്‍ പരിശീലകരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി വാക്-ഇന്‍ ഇന്റര്‍വ്യു നടത്തുന്നു. ജൂണ്‍ 6-ന് നടക്കുന്ന ഇന്റര്‍വ്യൂവിന്റെ വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ സി.യു.സി.എസ്.എസ്.-പി.ജി. സപ്തംബര്‍ 2021, ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ 30-ന് തുടങ്ങും.

പരീക്ഷാ അപേക്ഷ

ഒന്നാം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി., എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്കും ഏപ്രില്‍ 2021 സപ്ലിമെന്ററി പരീക്ഷക്കും നാലാം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി. ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷക്കും നവംബര്‍ 2021 സപ്ലിമെന്ററി പരീക്ഷക്കും ആറാം സെമസ്റ്റര്‍ നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്കും പിഴ കൂടാതെ 30 വരെയും 170 രൂപ പിഴയോടെ ജൂണ്‍ 2 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

നാലാം സെമസ്റ്റര്‍ ബി.എഡ്. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ ജൂണ്‍ 6 വരെയും 170 രൂപ പിഴയോടെ 8 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.
പരീക്ഷ മാറ്റി

മെയ് 25-ന് നടത്താന്‍ നിശ്ചയിച്ച നാലാം സെമസ്റ്റര്‍ ബി.പി.എഡ്. (ഇന്റഗ്രേറ്റഡ്) ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പേപ്പര്‍ ‘അഡാപ്റ്റഡ് ഫിസിക്കല്‍ എഡ്യുക്കേഷന്‍’ പരീക്ഷ ജൂണ്‍ 1-ന് 1.30 മുതല്‍ 4.30 വരെ നടക്കും. മറ്റു പരീക്ഷകളില്‍ മാറ്റമില്ല.

പരീക്ഷ

ഒന്നാം സെമസ്റ്റര്‍ ബി.എസ് സി. മാത്തമറ്റിക്സ്-ഫിസിക്സ് (ഡബിള്‍മെയിന്‍) കോര്‍ കോഴ്സ് നവംബര്‍ 2020 റഗുലര്‍ പരീക്ഷ നവംബര്‍ 2021 റഗുലര്‍ പരീക്ഷക്കൊപ്പം ജൂണ്‍ 10, 13 തീയതികളില്‍ നടക്കും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!