Section

malabari-logo-mobile

തിരൂർ സിറ്റി റെയിൽ മേൽപ്പാലം അപ്രോച്ച് റോഡ് നിർമാണോദ്ഘാടനം എം.എൽ.എ നിർവഹിച്ചു

HIGHLIGHTS : The MLA inaugurated the construction of the approach road to the Tirur City Rail Overbridge

തിരൂര്‍ സിറ്റി റെയില്‍ മേല്‍പ്പാലം അപ്രോച്ച് റോഡ് ആറ് മാസത്തിനകം പൂര്‍ത്തീകരിക്കുമെന്ന് കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ പറഞ്ഞു. അപ്രോച്ച് റോഡ് നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനകം പ്രവൃത്തി ആരംഭിച്ച താഴെപ്പാലം റെയില്‍ മേല്‍പ്പാലം അപ്രോച്ച് റോഡ് ഒരു മാസത്തിനകം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

തിരൂരിന്റെ വികസന ഭൂപടത്തിലെ പ്രധാന നാഴികക്കല്ലായിരിക്കും അപ്രോച്ച് റോഡുകളുടെ പൂര്‍ത്തീകരണമെന്നും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 3.6 കോടി രൂപ ഉപയോഗിച്ചാണ് തിരൂര്‍ സിറ്റി റെയില്‍ മേല്‍പ്പാലം അപ്രോച്ച് റോഡിന്റെ നിര്‍മാണം.

sameeksha-malabarinews

പാലം നിര്‍മാണം നേരത്തെ പൂര്‍ത്തീകരിച്ചിരുന്നെങ്കിലും സ്ഥലമേറ്റെടുക്കുന്നതുള്‍പ്പടെ പ്രശ്‌നങ്ങള്‍ കാരണം അപ്രോച്ച് റോഡ് നിര്‍മാണം നീളുകയായിരുന്നു. സിറ്റി റെയില്‍ മേല്‍പ്പാലത്തിലെ പദ്ധതി സ്ഥലത്ത് നടന്ന പരിപാടിയില്‍ തിരൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ എ.പി നസീമ, വിവിധ രാഷ്ട്രീയ-സംസ്‌കരിക പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!