ടെക്‌സസിലെ സ്‌കൂളില്‍ വെടിവെയ്പ്; 18 വിദ്യാര്‍ഥികളടക്കം 21 പേര്‍ കൊല്ലപ്പെട്ടു

അമേരിക്ക:  ടെക്‌സസില്‍ സ്‌കൂളില്‍ വെടിവയ്പ്. 18കുട്ടികള്‍ അടക്കം 21 പേര്‍ കൊല്ലപ്പെട്ടു.18 കാരനായ അക്രമിയെ വെടിവച്ച് കൊന്നു. പ്രതി സ്‌കൂളിലെത്തിയത് മുത്തശ്ശിയെ കൊന്ന ശേഷമാണ്. സ്‌കൂള്‍ കുട്ടികളും ജീവനക്കാരും അടക്കം 21 പേരാണ് മരിച്ചത്.

സ്‌കൂളിലെത്തിയ അക്രമി ഗെറ്റ് റെഡി ടു ടൈ എന്നു പറഞ്ഞശേഷമാണ് വെടി ഉതിര്‍ത്തത്. ഈ സ്‌കൂളിലെ തന്നെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായ സാല്‍വദോര്‍ ഡാമോസ് ആണ് വെടി ഉതിര്‍ത്തത്.

അതേസമയം പരിക്കേറ്റ പല കുട്ടികളുടേയും നില അതീവ ഗുരുതരമാണ്. മരണ നിരക്ക് ഉയര്‍ന്നേക്കുമെന്ന ആശങ്കയും ഉണ്ട്.

 

Share news
error: Content is protected !!
Scroll to Top