Section

malabari-logo-mobile

മരം മുറിച്ചപ്പോള്‍ നീര്‍ക്കാക്കകള്‍ ചത്ത സംഭവം; 3 പേര്‍ അറസ്റ്റില്‍

HIGHLIGHTS : The incident of death of water crows when a tree was cut; 3 people were arrested

തിരൂരങ്ങാടി: എ ആര്‍ നഗര്‍ വി.കെ പടിയില്‍ ദേശീയപാതക്കായി മരം മുറിച്ചപ്പോള്‍ നീര്‍ക്കാക്കകള്‍ ചത്ത സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. സംഭവത്തില്‍ കരാറുകാരനെതിരെ നടപടിയുണ്ടാകുമെന്ന് വനമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.

മരം മുറിച്ചുമാറ്റിയ മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവര്‍ ജാര്‍ഖണ്ഡ് സ്വദേശി വികാസ് കുമാര്‍ രാജക്, മരം മുറിച്ച തൊഴിലാളി തമിഴ്നാട് സേലം കൂത്തുമുട്നേല്‍ മഹാലിംഗം, സൂപ്പര്‍വൈസര്‍ കോയമ്പത്തൂര്‍ ലക്ഷ്മി അമ്മാള്‍ ഇല്ലം എന്‍.മുത്തുകുമാരന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

sameeksha-malabarinews

റോഡ് പണിയുടെ എന്‍ജിനീയര്‍ തെലങ്കാന വാറങ്കല്‍ പട്ടായ്പക സ്വദേശി നാഗരാജുവിനെതിരെയും കേസെടുത്തിട്ടുണ്ട്. ഇയാള്‍ ഒളിവിലാണെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ കരാറുകാരനെതിരെ നടപടിയുണ്ടാകുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ വ്യക്തമാക്കി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!