ഓണാഘോഷത്തിന് ബൈക്കുമായി റോഡിലിറങ്ങിയ കുട്ടി ഡ്രൈവര്‍ക്ക് 25000 രൂപ പിഴ

മലപ്പുറം: ഓണാഘോഷത്തിന് ബൈക്കുമായി നിരത്തിലിറങ്ങിയ കുട്ടി ഡ്രൈവര്‍ക് 25000 രൂപ പിഴ ചുമത്തി മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോയിസ്‌മെന്റ് വിഭാഗം. പ്രായപൂര്‍ത്തിയാവാത്ത പ്ലസ്ടു വിദ്യാര്‍ത്ഥി സ്‌കൂളില്‍ എത്തിയശേഷം സുഹൃത്തിനോടൊപ്പം കൊണ്ടോട്ടി ടൗണില്‍ കറങ്ങാന്‍ ഇറങ്ങിയപ്പോഴാണ് ഉദ്യോഗസ്ഥര്‍ കയ്യോടെ പൊക്കിയത്. വിളയില്‍ സ്വദേശിയായ രക്ഷിതാവിന് 25000 രൂപ പിഴ ചുമത്തി തുടര്‍നടപടികള്‍ക്കായി കേസ് കോടതിയില്‍ സമര്‍പ്പിച്ചു.

നിലവിലുള്ള നിയമപ്രകാരം പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടി വാഹനം ഓടിച്ചാല്‍ കുട്ടിയുടെ രക്ഷിതാവിന് മൂന്നു വര്‍ഷം വരെ തടവോ, ഇരുപത്തി അയ്യായിരം രൂപ പിഴയും ശിക്ഷ കിട്ടാവുന്ന കുറ്റകൃത്യമാണ് അതിനുപുറമേ ഇത്തരം നിയമലംഘനങ്ങളില്‍ പെടുന്ന കുട്ടികള്‍ക്ക് 25 വയസ്സുവരെ ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുകയില്ല.

കൂടാതെ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ 12 മാസത്തേക്ക് റദ്ദാക്കുന്നതിന് രജിസ്റ്ററിങ് അതോറിറ്റിക്ക് അധികാരമുണ്ട്. ജുവനൈല്‍ ജസ്റ്റിസ് നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ച് പ്രോസിക്യൂട്ട് ചെയ്യുന്നതിനും നിയമത്തില്‍ വ്യവസ്ഥയുണ്ട്.
ജില്ല എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ എസ് പ്രദീപിന്റെ നിര്‍ദ്ദേപ്രകാരം എ എം വി ഐ മാരായ ഷൂജ മാട്ടട, സബീര്‍ പാക്കാടന്‍ എന്നിവര്‍ കൊണ്ടോട്ടി കേന്ദ്രീകരിച്ച് വാഹന പരിശോധന നടത്തവെയാണ് കുട്ടി ഡ്രൈവര്‍ പിടിയിലായത്.

 

Share news
error: Content is protected !!
Scroll to Top