Section

malabari-logo-mobile

പുലിയെ കൊന്നത് ആത്മരക്ഷാര്‍ത്ഥം; കേസെടുക്കില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍

HIGHLIGHTS : Minister AK Saseendran also said that the forest department will not file a case in the incident as the killing of the tiger in Mankulam, Idukki wa...

അടിമാലി:ഇടുക്കി മാങ്കുളത്ത് പുലിയെ തല്ലിക്കൊന്നത് ആത്മരക്ഷാര്‍ത്ഥമായതിനാല്‍ സംഭവത്തില്‍ വനംവകുപ്പ് കേസെടുക്കില്ലെന്നും മന്ത്രി എ കെ ശശീന്ദ്രന്‍. ആത്മരക്ഷാര്‍ത്ഥമായതുകൊണ്ടുതന്നെ വിഷയത്തില്‍ കേസെടുക്കേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനമെന്നും കേസെടുക്കേണ്ടെന്ന് വനംവകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. മാങ്കുളം ചിക്കണംകുടി ആദിവാസി കോളനിയിലെ ഗോപാലനാണ് (45) ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാനായി പുലിയ കൊന്നത്.

ശനിയാഴ്ച പുലര്‍ച്ചെ കൃഷി സ്ഥലത്തേക്ക് നടന്നു പോകുകന്നതിനിടെയാണ് ഗോപാലന്റെ പുറത്തേക്ക് പതുങ്ങിയിരുന്ന പുലി ചാടിവീണത്. കുതറിമാറാന്‍ ശ്രമിച്ചെങ്കിലും പുലി ഗോപാലന്റെ ഇടതു കൈപ്പത്തിയില്‍ കടിക്കുകയായിരുന്നു. ഇതിനിടയില്‍ സ്വയരക്ഷയ്ക്കായി ഗോപാലന്‍ നടത്തിയ ചെറുത്തുനില്‍പ്പിനിടയിലാണ് പുലി ചത്തത്.

sameeksha-malabarinews

പുലിയുടെ ആക്രമണത്തില്‍ ഇടതു കൈപ്പത്തിക്ക് സാരമായി പരിക്കുപറ്റിയ ഗോപാലനെ അടിമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് നാട്ടുകാര്‍ ചേര്‍ന്നാണ് ഗോപാലനെ ആശുപത്രിയിലെത്തിച്ചത്. പുലിയുടെ ജഡം വനംവകുപ്പ് പരിശോധനയ്ക്കായി കൊണ്ടുപോയിരിക്കുകയാണ്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!