എം ബി രാജേഷ് സ്പീക്കര്‍ സ്ഥാനം രാജിവെച്ചു

തിരുവനന്തപുരം: എം ബി രാജേഷ് സ്പീക്കര്‍ സ്ഥാനം രാജിവെച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ക്ക് രാജിക്കത്ത് കൈമാറി.

സിപിഐഎം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റതിനെ തുടര്‍ന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍ മന്ത്രിസഭയില്‍ നിന്നും രാജിവെച്ചതിനെ തുടര്‍ന്നാണ് എം ബി രാജേഷ് മന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്. സ്പീക്കറായി എ എന്‍ ഷംസീറിനെ തെരഞ്ഞെടുത്തു.

ചൊവ്വാഴ്ച രാവിലെ 11 മണിക്ക് എം ബി രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.

Share news
error: Content is protected !!
Scroll to Top