Section

malabari-logo-mobile

ചെമ്മാട് കരിപറമ്പ് സ്വദേശി സൗദിയില്‍ നിര്യാതനായി

HIGHLIGHTS : A native of Chemmad Kariparam passed away in Saudi

തിരൂരങ്ങാടി: ചെമ്മാട് കരിപറമ്പ് സ്വദേശി പുതുമണ്ണില്‍ കുഞ്ഞുഹസ്സന്‍ ഹാജിയുടെ മകന്‍ മുഹമ്മദ് ബശീര്‍ (52) സൗദിയില്‍ നിര്യാതനായി. ജിസാനിലെ അല്‍ അമീസ് ആശുപത്രിയില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു മരണം.

ജിസാന്‍ – ബേശില്‍ ഇക്കണോമിക് സിറ്റിയിലായിരുന്നു ജോലി. നാലുദിവസം മുന്‍പ് ഹൃദയാഘാതത്തെ തുടര്‍ന്ന് ജിസാനിലെ അല്‍ അമീസ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. അവധികഴിഞ്ഞ് തിരിച്ചുപോയിട്ട് മൂന്നരവര്‍ഷമായി.

ചെമ്മാട് താഹിറ ട്രാവല്‍സ് നടത്തുന്ന ഹംസ സഹോദരനാണ്. മാതാവ്: പാത്തു. ഭാര്യ: സുമയ്യ. മക്കള്‍: ബസ്വരിയ്യ. സഹോദരങ്ങള്‍: മുഹമ്മദ്, അബ്ദു സലാം, അബുബക്കര്‍, ഹംസ.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!