Section

malabari-logo-mobile

സണ്ണി ലിയോണിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

HIGHLIGHTS : കൊച്ചി: സ്‌റ്റേജ് ഷോ നടത്താന്‍ 39 ലക്ഷം രൂപവാങ്ങി പരിപാടി നടത്താതെ വഞ്ചിച്ചെന്ന കേസില്‍ ബോളിവുഡ് താരം സണ്ണി ലിയോണിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. പ...

കൊച്ചി: സ്‌റ്റേജ് ഷോ നടത്താന്‍ 39 ലക്ഷം രൂപവാങ്ങി പരിപാടി നടത്താതെ വഞ്ചിച്ചെന്ന കേസില്‍ ബോളിവുഡ് താരം സണ്ണി ലിയോണിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു.

പെരുമ്പാവൂര്‍ സ്വദേശിയായ ഷിയാസ് കുഞ്ഞുമുഹമ്മദ് നല്‍കിയ കേസിലാണ് സണ്ണി ലിയോണ്‍,ഭര്‍ത്താവ് ഡാനിയല്‍ വെബ്ബര്‍, ജീവനക്കാരന്‍ സുനില്‍ രജനിഎന്നിവര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. കേസില്‍ പ്രാഥമിക വാദം കേട്ടതിന് ശേഷമാണ് സണ്ണി ലിയോണ്‍ ഉള്‍പ്പെടെയുള്ളവരുടെ അറസ്റ്റ് ഹൈക്കോടതി വിലക്കിയത്. ജസ്റ്റിസ് അശോക് മേനോന്റെ ബഞ്ചാണ് ഹരജി പരിഗണിച്ചത്.

sameeksha-malabarinews

അതെസമയം ക്രൈംബ്രാഞ്ച് സംഘത്തിന് അന്വേഷണം തുടരാം. മുന്‍കൂര്‍ നോട്ടീസ് നല്‍കിയ ശേഷം മാത്രമേ ചോദ്യം ചെയ്യാന്‍ പാടുള്ളുവെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

പണം വാങ്ങി വഞ്ചിച്ചെന്ന് കാട്ടി ഷിയാസ് ഡിജിപിക്ക് നല്‍കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് ഈ മാസം ആദ്യം സണ്ണി ലിയോണിനെ ചോദ്യം ചെയ്തിരുന്നു. 2019 ല്‍ വാലന്റൈന്‍സ് ദിത്തില്‍ നടത്താനിരുന്ന പരിപാടിയില്‍ നിന്നും സണ്ണി ലിയോണ്‍ തലേ ദിവസം പിന്‍മാറിയെന്നാണ് ഷിയാസ് ഡിജിപിക്ക് നല്‍കിയ പരാതി. ഇതെതുടര്‍ന്ന് ക്രൈംബ്രാഞ്ച് സണ്ണി ലിയോണ്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴിയെടുത്തിരുന്നു.

അതെസമയം കരാര്‍ അനുസരിച്ചുള്ള മുഴുവന്‍ തുകയും നല്‍കാതെ ഷോയില്‍ നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കാനും വഞ്ചിക്കാനുമുള്ള ശ്രമമാണ് നടന്നതെന്നും സണ്ണി ലിയോണ്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!