തിരുവനന്തപുരം: നിയമന വിവാദങ്ങള്‍ക്കിടെ ഒഴിവുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് മന്ത്രിസഭാ യോഗത്തില്‍ വകുപ്പുകള്‍ക്ക് നിര്‍ദേശം. എല്‍ഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് ഒന്നര ലക്ഷത്തിലധികം നിയമനങ്ങള്‍ നടന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഏകാധ്യാപക വിദ്യാലയങ്ങളില്‍ 344 അധ്യാപകരെ സ്ഥിരപ്പെടുത്താനും തീരുമാനമായി. പത്തുവര്‍ഷത്തിലധികം കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരെയാണ് സ്ഥിരപ്പെടുത്തിയത്.
പുതിയ തസ്തികകള്‍ സൃഷ്ടിക്കേണ്ടതുണ്ടെങ്കില്‍ അതിനുള്ള നടപടികളും വകുപ്പുകള്‍ സ്വീകരിക്കണം.ഇവയുടെ ഏകോപന ചുമതല ചീഫ് സെക്രട്ടറിക്കായിരിക്കും.
സിവില്‍ സ്‌പ്ലൈസില്‍ യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് മരവിപ്പിച്ച തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്താനും തീരുമാനമായി.
പ്രമോഷനുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.




