Section

malabari-logo-mobile

പിന്‍വാതില്‍ നിയമനം: പ്രതിഷേധവുമായ് സെക്രട്ടറിയേറ്റിനകത്തേക്ക് ചാടിക്കയറി യുവമോര്‍ച്ച പ്രവര്‍ത്തകര്‍

HIGHLIGHTS : Backdoor appointment: Yuva Morcha activists jump into the secretariat in protest

തിരുവന്തപുരം: പിന്‍വാതില്‍ നിയമനങ്ങളെന്ന് ആരോപിച്ച് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് യുവമോര്‍ച്ച നടത്തിയ പ്രകടനം അക്രാമസക്തമായി.

പ്രകടനത്തിനിടെ സെക്രട്ടറിയേറ്റ് മതില്‍ ചാടിക്കടന്ന് അകത്ത് കയറിയ യുവമോര്‍ച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

sameeksha-malabarinews

സെക്രട്ടറിയേറ്റിനുള്ളില്‍ മന്ത്രിസഭാ യോഗം പുരോഗമിക്കുന്നതിനിടെയാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിന് അകത്ത് കയറി പ്രതിഷേധിച്ചത്. വനിതകള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരാണ് പോലീസിനെ വെട്ടിച്ച് സെക്രട്ടറിയേറ്റിനകത്തേക്ക് കടന്നത്. റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ പ്രതിഷേധം സെക്രട്ടറിയേറ്റിന് മുന്നില്‍ നടക്കുന്നതുകൊണ്ട് ഇവിടെ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയുന്നു. എന്നാല്‍ പോലീസുകാരെ മറികടന്നാണ് പ്രതിഷേധക്കാര്‍ മതില്‍ ചാടി ഉള്ളില്‍ പ്രവേശിച്ചത്. വനിതാ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരെ ഇവിടെ നിന്ന് അറസ്റ്റ് ചെയ്ത് മാറ്റാന്‍ ശ്രമിച്ചതോടെ പോലീസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടാവുകയും പോലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയുമായിരുന്നു.

പ്രതീകാത്മക ശവമഞ്ചം തീര്‍ത്ത് പ്രതിഷേധമാണ് ഇന്ന് സെക്രട്ടറിയേറ്റ് പരിസരത്ത് നടന്നത്. സിപിഒ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടവരും ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടവരുമാണ് സമരത്തിനെത്തിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!