Section

malabari-logo-mobile

ലൈസന്‍സില്ലാതെ അതിഥി തൊഴിലാളി വാഹനമോടിച്ചു; ആര്‍സി ഉടമക്ക് കിട്ടിയത് എട്ടിന്റെ പണി

HIGHLIGHTS : The guest worker who drove without a license was caught by the enforcement wing of the motor vehicle department

തിരൂരങ്ങാടി:ലൈസന്‍സില്ലാതെ വാഹനമോടിച്ച അതിഥി തൊഴിലാളി മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ പിടിയിലായി. അതിഥി തൊഴിലാളിക്ക് വാഹനം കൊടുത്ത ആര്‍സി ഉടമകള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി . ഉദ്യോഗസ്ഥര്‍ ആര്‍സി ഉടമയ്ക്ക് 12500 രൂപ പിഴയിട്ടു.

ജില്ല എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ഒ പ്രമോദ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം എം വി ഐ പി കെ മുഹമ്മദ് ഷഫീഖ്, എ എം വി ഐ മാരായ പി അജീഷ്, പി ബോണി, കെ ആര്‍ ഹരിലാല്‍ എന്നിവരുടെ നേതൃത്വത്തില്‍ ദേശീയപാതയില്‍ പരിശോധന നടത്തുന്നതിനിടെയാണ് അതിഥി തൊഴിലാളികള്‍ ഓടിച്ച രണ്ട് ഇരുചക്രവാഹനം ഉദ്യോഗസ്ഥരുടെ പിടിയിലായത് .

sameeksha-malabarinews

വെന്നിയൂരില്‍ നിന്ന് പിടിയിലായ അതിഥി തൊഴിലാളിക്ക് ലൈസന്‍സും വാഹനത്തിന് ഇന്‍ഷുറന്‍സും ഇല്ലാത്തതിനാല്‍ കാവനൂര്‍ സ്വദേശിയായ ആര്‍ സി ഉടമക്ക് 12500 രൂപയും, പൂക്കിപ്പറമ്പ് വെച്ച് പിടിച്ച അതിഥി തൊഴിലാളിക്ക് ലൈസന്‍സ് ഇല്ലാത്തതിനാല്‍ ആര്‍സി ഉടമയായ കുണ്ടൂര്‍ സ്വദേശിക്ക് 10500 രൂപയും പിഴ ചുമത്തി.

ലൈസന്‍സില്ലാത്ത അതിഥി തൊഴിലാളികള്‍ക്ക് വാഹനം കൊടുത്താല്‍ ആര്‍ സി ഉടമകള്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് എം വി ഐ പി കെ മുഹമ്മദ് ഷഫീഖ് പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!