എ. വി. മുഹമ്മദിന്റെ ഓര്‍മ്മക്കായി സ്മാരകം പണിയണം

തിരൂരങ്ങാടി : പ്രശസ്തമാപ്പിളപ്പാട്ട് ഗായകന്‍ എ വി മുഹമ്മദിന്റെ ഓര്‍മ്മക്കായി തിരൂരങ്ങാടിയില്‍ സ്മാരകം പന്നിയണമെന്ന് എ വി മുഹമ്മദ് സ്മാരക സമിതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. തന്റെ ഗാനങ്ങള്‍ കൊണ്ട് ജനമനസ്സുകളില്‍ ഇടം പിടിച്ച ഏവിക്ക് മരിച്ച് കാല്‍ നൂറ്റാണ്ട് കഴിഞ്ഞിട്ടും ഒരു സ്മാരകം പണിയാന്‍ കഴിയാത്തത് ആ വലിയ മനുഷ്യനോട് കാണിക്കുന്ന അനാദരവാണ് എന്ന് യോഗം അഭിപ്രായപ്പെട്ടു.

ചെമ്മാട് വ്യാപാരി ഭവനില്‍ വെച്ച് നടത്തിയ യോഗം തിരുരങ്ങാടി നഗരസഭാ ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ സി പി ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ കൗണ്‍സിലര്‍ പി കെ അബ്ദുല്‍ അസീസ് അദ്ധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ അരിമ്പ്ര മുഹമ്മദലി, സിദ്ധീഖ് പനക്കല്‍ , നൗഷാദ് സിറ്റി പാര്‍ക്ക്, അഷ്‌റഫ് തച്ചറപടിക്കല്‍ , മൊയ്തീന്‍ മൂന്നിയൂര്‍, അക്രം ദര്‍ശന ചാനല്‍. സൈത് മാലിക് മൂന്നിയൂര്‍, എന്‍ എ ഫായിസ് എന്നിവര്‍ സംസാരിച്ചു.

റഷീദ് മേലേ വീട്ടില്‍, എ.വി. റാഫി. നസ്‌റുള്ള ശരീഫ്, നിസാര്‍ ബാബു പുതു കൂടി , അസ്‌ക്കര്‍ ബാബു പഞരങ്ങാടി ,മുജീബ് റഹ് മാന്‍ , തുടങ്ങിയവര്‍ എ.വി മുഹമ്മദിന്റെ ഗാനങ്ങള്‍ ആലപിച്ചു. പ്രസിഡന്റായി പി കെ അസീസിനെയും വൈ. പ്രസിഡന്റുമാരായി സി പി ഇസ്മായില്‍, സിദ്ധീഖ് പനക്കല്‍ സി എച്ച് ഖലീല്‍ , രജസ്ഖാന്‍ മാളിയാട്ട് എന്നിവരെയും ജനറല്‍ സെക്രട്ടറിയായി അഷ്‌റഫ് തച്ചറപടിക്കല്‍ . സെക്രട്ടറി മാരായി അരിമ്പ്ര മുഹമ്മദലി, മൊയ്തീന്‍ മൂന്നിയൂര്‍, യു.എ. റസാഖ്, എന്‍.എ ഫായിസ് , എ.വി. റാഫി.കെ.പി. അബ്ദു എന്നിവരെയും ഫൈനാന്‍സ് സെക്രട്ടറിയായി നൗഷാദ് സിറ്റി പാര്‍ക്കിനെയും തെരെഞ്ഞെടുത്തു.

Share news
error: Content is protected !!
Scroll to Top