അമൃത് മഹോത്സവുമായി ബന്ധപ്പെട്ട് രാജ്യം മുഴുവനും സെപ്റ്റംബര്‍ 17 മുതല്‍ ഒക്ടോബര്‍ 2 വരെ നടക്കുന്ന സ്വച്ചതാ ഹി സേവ -ഇന്ത്യന്‍ സ്വച്ചതാ ലീഗിന്റെ ഭാഗമായി പരപ്പനങ്ങാടി നഗരസഭയില്‍ കെട്ടുങ്ങല്‍ ബീച്ച് ശുചീകരണം, ബോധവല്‍ക്കരണ റാലി, മനുഷ്യ ചങ്ങല, മാലിന്യ ബോധവല്‍ക്കരണ പ്രതിജ്ഞ തുടങ്ങി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.
നഗര സഭ വൈസ് ചെയര്‍ പേഴ്‌സണ്‍ ഷഹര്‍ബാബുവിന്റെ അധ്യക്ഷതയില്‍ ബഹു. നഗരസഭ ചെയര്‍മാന്‍ എ. ഉസ്മാന്‍ ഉല്‍ഘാടനം നിര്‍വഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷാഹുല്‍ ഹമീദ്, വിവിധ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്മാരായ മുസ്തഫ, സീനത്ത് അലിബാപ്പു, കൗണ്‍സിലര്‍മാരായ റസാഖ്, ദീപ, സുമിറാണി, ജയദേവന്‍, ജാഫര്‍ അലി, ഹരിത കര്‍മ്മ സേന അംഗങ്ങള്‍, നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാര്‍,ശുചീകരണ വിഭാഗം ജീവനക്കാര്‍ , സന്നദ്ധ സങ്കടന പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ശേഷം നഗര സഭ കോണ്‍ഫറന്‍സ് ഹാളില്‍ ഹരിത കര്‍മ്മ സേന സംഗമം നടന്നു. ചടങ്ങില്‍ ഈ മാസത്തെ മികച്ച ശുചീകരണ തൊഴിലാളിയായി തെരഞ്ഞെടുത്ത ഷാജിയെ ആദരിച്ചു.



