പത്തനംതിട്ടയില്‍ പിണങ്ങി കഴിഞ്ഞിരുന്ന ഭാര്യയെ വീട്ടിലെത്തി കൈകള്‍ വെട്ടിമാറ്റി; ഭര്‍ത്താവ് അറസ്റ്റില്‍

പത്തനംതിട്ട കലഞ്ഞൂരില്‍ യുവതിയെ വീട്ടില്‍ കയറി കൈവെട്ടിയ സംഭവത്തില്‍ ഭര്‍ത്താവ് പിടിയില്‍. അടൂരില്‍ നിന്നാണ് ഏഴംകുളം സ്വദേശിയായ സന്തോഷിനെ കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാത്രിയിലാണ് ഇയാള്‍ ഭാര്യയെ വീട്ടില്‍ കയറി വടിവാള്‍ കൊണ്ട് വെട്ടി പരിക്കേല്‍പ്പിച്ചത്.

ചാവടിമല സ്വദേശി വിദ്യയുടെ രണ്ട് കൈയ്ക്കുമാണ് വെട്ടേറ്റത്. ഒരു കയ്യുടെ കൈപ്പത്തി അറ്റുപോയി. ഇന്ന് രാത്രി ഒന്‍പത് അരയോടെയാണ് സംഭവം ഉണ്ടായത്. വിദ്യയെ ആക്രമിക്കുന്നത് തടയുന്നതിനിടയില്‍ അച്ഛന്‍ വിജയനും വെട്ടേറ്റു. ഇരുവരെയും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ കുറെ നാളുകളായി വിദ്യയും സന്തോഷും വേര്‍പിരിഞ്ഞ് കഴിയുകയാണ്. ഇവരുടെ വിവാഹ മോചന കേസ് കോടതിയുടെ പരിധിയിലാണ്. സംഭവത്തില്‍ വധശ്രമം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി കൂടല്‍ പൊലീസ് അന്വേഷണം തുടങ്ങി.

അപ്രതീക്ഷിതമായാണ് പ്രതി സന്തോഷ് വീട്ടില്‍ കയറി യുവതിയുടെ വെട്ടിപരിക്കേല്‍പ്പിച്ചതെന്ന് വിദ്യയുടെ സഹോദരി സുവിത പറയുന്നു. വെട്ടേറ്റ വിദ്യയും സന്തോഷും തമ്മില്‍ കുറെ നാളുകളായി പിരിഞ്ഞുകഴിയുകയാണ്. കഴിഞ്ഞ ദിവസം സന്തോഷ് വീട്ടിലെത്തി ഒന്നിച്ച് കഴിയാമെന്നും കുഞ്ഞിനെ വേണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിദ്യ അതിനോട് താല്‍പ്പര്യം കാണിച്ചില്ല സുവിത പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top