സില്‍വര്‍ലൈന്‍; ഭൂമിയേറ്റെടുക്കാന്‍ നിയോഗിച്ച ജീവനക്കാരെ സര്‍ക്കാര്‍ തിരിച്ചുവിളിച്ചു

തിരുവനന്തപുരം :സില്‍വര്‍ലൈന്‍ പദ്ധതി വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കാനായി നിയോഗിച്ച ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ തിരികെ വിളിച്ചു. ഇതുസംബന്ധിച്ച് റവന്യൂ വകുപ്പ് ഉത്തരവിറക്കി.

റെയില്‍വേ അനുമതിക്ക് ശേഷമായിരിക്കും തുടര്‍നടപടി. 11 യൂണിറ്റുകളില്‍ ആയിരുന്നു ഭൂമി ഏറ്റെടുക്കാന്‍ ചുമതലപ്പെടുത്തിയത്. റവന്യൂവകുപ്പ് സെക്രട്ടറിയുടെതാണ് ഉത്തരവ് . തിരിച്ചുവിളിച്ച ഉദ്യോഗസ്ഥരെ മറ്റ് അത്യാവശ്യ പദ്ധതികളിലേക്ക് വിന്യപ്പിസിക്കും.

അതേസമയം ഉത്തരവ് പഠിച്ചശേഷം പ്രതികരിക്കാമെന്ന് മന്ത്രി കെ രാജു പറഞ്ഞു.
മുന്നൊരുക്കം നടത്തിയത് കാലതാമസം ഒഴിവാക്കാനാണെന്നും കേന്ദ്രാനുമതി ലഭിച്ചാല്‍ പദ്ധതിയുമായി മുന്നോട്ടു പോകുമെന്നും പി.രാജീവ് വ്യക്തമാക്കി.

 

Share news
error: Content is protected !!
Scroll to Top