Section

malabari-logo-mobile

‘കായലും കണ്ടലുമൊന്നുപോലെ’ ടീച്ചറിലെ ആദ്യ ഗാനം റിലീസായി

HIGHLIGHTS : The first song from 'Kayalum Kandalumonnupole' Teacher was released

അതിരന്‍ എന്ന ചിത്രത്തിന് ശേഷം വിവേക് സംവിധാനം ചെയ്യുന്ന ടീച്ചര്‍ എന്ന ചിത്രത്തിലെ ആദ്യ ഗാനം സരിഗമ റിലീസ് ചെയ്തു. ഡോണ്‍ വിന്‍സെന്റ് സംഗീത സംവിധാനം ചെയ്ത ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് അന്‍വര്‍ അലിയാണ്. കായലും കണ്ടലുമൊന്നുപോലെ എന്ന ഗാനത്തിന്റെ ആലാപനം ശ്രീനന്ദ ശ്രീകുമാര്‍ ആണ്. അമലാപോള്‍ വര്‍ഷങ്ങള്‍ക്കു ശേഷം മലയാളത്തിലേക്ക് മടങ്ങിയെത്തുന്ന ചിത്രത്തില്‍ അമലാ പോളിനോപ്പം ഹക്കീം ഷായും മഞ്ജു പിള്ളയും ഗംഭീര പ്രകടനമാണ് നടത്തുന്നത്.

ദേവികയെന്ന ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ടീച്ചര്‍ക്ക് നേരിടേണ്ടി വരുന്ന അസാധരണമായൊരു പ്രതിസന്ധിയും അതില്‍ നിന്നുള്ള അതിജീവനുമായിരിക്കും ചിത്രമെന്ന് ട്രെയിലര്‍ സൂചന നല്‍കിയിരുന്നു. നട്ട്മഗ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വരുണ്‍ ത്രിപുനേനി, അഭിഷേക് റാമിസെട്ടി, ജി പൃഥ്വിരാജ് എന്നിവരും വി റ്റി വി ഫിലിംസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഡിസംബര്‍ രണ്ടാം തീയതി സെഞ്ച്വറി ഫിലിംസ് ചിത്രം തിയേറ്ററുകളിലേക്കെത്തിക്കും.

sameeksha-malabarinews

കൊല്ലത്തും പരിസരപ്രദേശങ്ങളിലുമായാണ് ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തീകരിച്ച ടീച്ചറിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇവരാണ്. തിരക്കഥ :പി വി ഷാജി കുമാര്‍, വിവേക് . ഛായാഗ്രഹണം അനു മൂത്തേടത്ത്. വിനായക് ശശികുമാര്‍, അന്‍വര്‍ അലി, യുഗഭാരതി എന്നിവരുടെ വരികള്‍ക്ക് ഡോണ്‍ വിന്‍സെന്റ് സംഗീതം പകരുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ജോഷി തോമസ് പള്ളിക്കല്‍, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍-ജോവി ഫിലിപ്പ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-വിനോദ് വേണുഗോപാല്‍, കല- അനീസ് നാടോടി, മേക്കപ്പ്-അമല്‍ ചന്ദ്രന്‍, വസ്ത്രാലങ്കാരം-ജിഷാദ് ഷംസുദ്ദീന്‍, സ്റ്റില്‍സ്-ഇബ്‌സണ്‍ മാത്യു, ഡിസൈന്‍- ഓള്‍ഡ് മോങ്ക്‌സ്,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-അനീവ് സുകുമാര്‍,ഫിനാന്‍സ് കണ്‍ട്രോളര്‍- അനില്‍ ആമ്പല്ലൂര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് -ശ്രീക്കുട്ടന്‍ ധനേശന്‍, ജസ്റ്റിന്‍ കൊല്ലം, അസോസിയേറ്റ് ഡയറക്ടര്‍-ശ്യാം പ്രേം, അഭിലാഷ് എം യു, അസോസിയേറ്റ് ക്യാമറമാന്‍-ഷിനോസ് ഷംസുദ്ദീന്‍,അസിസ്റ്റന്റ് ഡയറക്ടര്‍-അഭിജിത്ത് സര്യ,ഗോപിക ചന്ദ്രന്‍, വിഎഫ്എക്‌സ്-പ്രോമിസ്, പി ആര്‍ ഓ പ്രതീഷ് ശേഖര്‍.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!