Section

malabari-logo-mobile

തൊഴിലവസരങ്ങൾ; സര്‍വീസ് പ്രൊവൈഡര്‍മാരെ നിയമിക്കുന്നു

HIGHLIGHTS : employment opportunities; Hiring service providers

സര്‍വീസ് പ്രൊവൈഡര്‍മാരെ നിയമിക്കുന്നു

വേങ്ങര ബ്ലോക്കില്‍ 2022-23 വര്‍ഷം കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ കീഴില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന കൃഷിശ്രീ കേന്ദ്രത്തിലേക്ക് സര്‍വീസ് പ്രൊവൈഡര്‍മാരെ (തൊഴിലാളികള്‍) നിയമിക്കുന്നു. അപേക്ഷകര്‍ 18 നും 50 നും ഇടയില്‍ പ്രായമുള്ളവരും വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ സ്ഥിര താമസക്കാരും എസ്.എസ്.എല്‍.സി (ജയിച്ചവര്‍/തോറ്റവര്‍)/ ഐ.ടി.ഐ/ഐ.ടി.സി/ വി.എച്ച്.എസ്.ഇ എന്നിവയില്‍ ഏതെങ്കിലും യോഗ്യതയുള്ളവര്‍ ആയിരിക്കണം. താത്പര്യമുള്ളവര്‍ അപേക്ഷകള്‍ വേങ്ങര കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തില്‍ (ബ്ലോക്ക് പഞ്ചായത്ത് കോംപ്ലക്‌സ്, വേങ്ങര) ഡിസംബര്‍ ഒന്‍പതിന് വൈകീട്ട് അഞ്ചിനകം സമര്‍പ്പിക്കണം. അപേക്ഷയോടൊപ്പം ഒരു പാസ്‌പോര്‍ട്ട്  സൈസ് ഫോട്ടോ, യോഗ്യത, ജനനതീയതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ഉള്‍പ്പെടുത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് വേങ്ങര  കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസുമായോ, വേങ്ങര ബ്ലോക്കില്‍ ഉള്‍പ്പെടുന്ന എആര്‍ നഗര്‍, എടരിക്കോട്, തെന്നല, പറപ്പൂര്‍, വേങ്ങര, കണ്ണമംഗലം, ഊരകം എന്നീ കൃഷിഭവനുകളുമായോ ബന്ധപ്പെടണം.

ഫാം സൂപ്പര്‍വൈസര്‍ നിയമനം

കുടുംബശ്രീ ബ്രോയ്‌ലര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ ഫാം സൂപ്പര്‍വൈസര്‍ തസ്തികയിലേക്ക് പുതിയ ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുന്നു. പൗള്‍ട്ടറി പ്രൊഡക്ഷന്‍ & ബിസിനസ് മാനേജ്മന്റില്‍ ബിരുദം അല്ലെങ്കില്‍ പൗള്‍ട്ടറി പ്രൊഡക്ഷനില്‍ ഡിപ്ലോമ, കമ്പ്യൂട്ടര്‍ പരിജ്ഞാനം, ഇരുചക്ര വാഹന ലൈസന്‍സ് എന്നിവയാണ് യോഗ്യത.   ഉയര്‍ന്ന പ്രായപരിധി 30 വയസ് (01.11.2022 ന് 30 വയസ് കഴിയാന്‍ പാടുള്ളതല്ല).പ്രതിമാസ ശമ്പളം 15000 രൂപയും 5000 രൂപ യാത്രാ ബത്തയും കുടുംബശ്രീ അംഗം, കുടുംബശ്രീ കുടുംബാഗം, ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കും. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ വെള്ളപേപ്പറില്‍ എഴുതിയ അപേക്ഷയോടൊപ്പം വയസും യോഗ്യതയും, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ജില്ലാ  മിഷനില്‍ നേരിട്ടോ, തപാല്‍ വഴിയോ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി  ഡിസംബര്‍ 10.

sameeksha-malabarinews
ഡയാലിസിസ് ടെക്നീഷ്യന്‍, സ്റ്റാഫ്‌നഴ്സ് നിയമനം
പൊന്നാനി താലൂക്ക് ആശുപത്രിയിലെ നഗരസഭാ ഡയലിസിസ് സെന്ററില്‍ ഡയാലിസിസ് ടെക്നീഷ്യന്‍, സ്റ്റാഫ് നഴ്സ് എന്നീ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലികമായി രണ്ട് വീതം ജീവനക്കാരെ നിയമിക്കുന്നു. താത്പര്യമുള്ളവര്‍  ഡിസംബര്‍ ഒന്നിന് രാവിലെ 11.30ന് പൊന്നാനി താലൂക്ക് ആസ്ഥാന ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം എത്തണം. ഫോണ്‍: 0494 266039.

ഒഡെപെക്ക് മുഖേന സൗദിയിലേക്ക് ഒഫ്താൽമോളജിസ്റ്റ്,

ഇന്റേർണൽ മെഡിസിൻ ഡോക്ടർ എന്നിവരെ നിയമിക്കുന്നു

        സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന സൗദി അറേബ്യയിലെ പ്രമുഖ ആരോഗ്യകേന്ദ്രത്തിലേക്ക് രണ്ട് വർഷത്തിൽ കൂടുതൽ പ്രവൃത്തിപരിചയമുള്ള ഒഫ്താൽമോളജിസ്റ്റുമാരെയും ഇന്റേർണൽ മെഡിസിൻ ഡോക്ടർമാരെയും നിയമിക്കുന്നു. താത്പര്യമുള്ളവർ വിശദമായ ബയോഡേറ്റ recruit@odepc.in എന്ന മെയിലിലേക്ക് നവംബർ 30നകം അയയ്ക്കണം. വിശദവിവരങ്ങൾക്ക് www.odepc.kerala.gov.in സന്ദർശിക്കുക.

താത്ക്കാലിക നിയമനം

സർക്കാർ സ്വയംഭരണ സ്ഥാപനമായ സിഡിറ്റ് നടപ്പാക്കുന്ന ഡിജിറ്റൈസേഷൻ പ്രോജെക്ടുകളുടെ ഇമേജ്/പി.ഡി.എഫ് എഡിറ്റിങ് ജോലികൾ സ്വന്തം കമ്പ്യൂട്ടർ ഉപയോഗിച്ചു നിർവഹിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ളവരെ താത്കാലികമായി പരിഗണിക്കുന്നതിനുള്ള പാനൽ തയ്യാറാക്കുന്നു.

അപേക്ഷകർ പ്ലസ്ടു പാസായിരിക്കണം. Photo editing/pdf editing/gragphic designing തുടങ്ങിയവയിൽ ഏതിലെങ്കിലും മൂന്ന് മാസത്തിൽ കുറയാത്ത ദൈർഘ്യമുള്ള കോഴ്സ് പാസായിരിക്കണം. അല്ലെങ്കിൽ Photo editing/pdf editing/gragphic designing ൽ ആറു മാസത്തിൽ കുറയാതെയുള്ള പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. കുറഞ്ഞത് 1Mbps സ്പീഡുള്ള ഇന്റർനെറ്റ് കണക്ടിവിടിയോടു കൂടിയ കമ്പ്യൂട്ടർ കൈവശമുണ്ടാകണം.

താത്പര്യമുള്ളവർ www.cdit.org ൽ ഡിസംബർ 9ന് വൈകിട്ട് 5നകം ഓൺലൈൻ ആയി രജിസ്റ്റർ ചെയ്ത് ബയോഡേറ്റയും യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും അപ്‌ലോഡ്‌ ചെയ്യണം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!