തൃക്കുളം അയ്യപ്പന്‍ വിളക്ക് മഹോല്‍സവം

തിരൂരങ്ങാടി: തൃക്കുളം പന്താരങ്ങാടി അയ്യപ്പസേവാസമിതിയുടെ ആഭിമുഖ്യത്തില്‍ കൊല്ലംതോറും നടത്തിവരാറുള്ള അയ്യപ്പന്‍ വിളക്ക് മഹോത്സവം വിവിധ പരിപാടികളോടെ നടന്നു.

പാലക്കൊമ്പെഴുന്നള്ളത്ത് ത്യക്കുളം ശിവക്ഷേത്രപരിസരത്തു നിന്നും തുടങ്ങി കാരയില്‍ പരിസരത്ത് സമാപിച്ചു. തൃക്കുളം സേതുസ്വാമി അയപ്പന്‍ വിളക്ക് സംഘത്തിന് നേതൃത്വം നല്‍കി.

വെളിമുക്ക് രാംദാസ് & പാര്‍ട്ടിയുടെ തായമ്പകയും രാത്രി 10 മണിക്ക് കലാശ്രേണിയും ഉണ്ടായിരുന്നു.

Share news
error: Content is protected !!
Scroll to Top