Section

malabari-logo-mobile

ലൈംഗിക വിദ്യാഭ്യാസത്തിന്റെ ആദ്യ പാഠം വീടുകളില്‍ നിന്ന്: ലഘുചിത്രവുമായി സര്‍ക്കാര്‍

HIGHLIGHTS : The first lesson of sex education is from home: government with a thumbnail

തിരുവനന്തപുരം: ലൈംഗിക വിദ്യാഭ്യാസത്തിന്റെ ആദ്യ പാഠങ്ങള്‍ വീടുകളില്‍ നിന്നും തുടങ്ങണമെന്ന സന്ദേശവുമായി വനിത ശിശു വികസന വകുപ്പിന്റെ ആനിമേഷന്‍ ലഘുചിത്രം. ലൈംഗികയെപ്പറ്റിയുള്ള കുട്ടികളുടെ ചോദ്യങ്ങളില്‍ നിന്ന് ഒളിച്ചോടുകയല്ല, അവര്‍ക്ക് ശരിയായ വിവരങ്ങള്‍ നല്‍കി സംശയങ്ങള്‍ പരിഹരിക്കുകയാണ് വേണ്ടതെന്ന് ലഘുചിത്രം പുറത്തിറക്കിക്കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

sameeksha-malabarinews

ലൈംഗികതയെക്കുറിച്ച് നിലനില്‍ക്കുന്ന അശാസ്ത്രീയമായ ധാരണകള്‍ ആരോഗ്യകരമായ സ്ത്രീ-പുരുഷ ബന്ധങ്ങള്‍ സൃഷ്ടിക്കുന്നതിനും ലിംഗ നീതിയില്‍ അധിഷ്ഠിതമായ സമൂഹം വാര്‍ത്തെടുക്കുന്നതിനും പ്രധാന പ്രതിബന്ധമാണ്. അതുകൊണ്ട് തന്നെ പുതിയ തലമുറയ്ക്ക് ശാസ്ത്രീയമായ ലൈംഗികവിദ്യാഭ്യാസം നല്‍കുക എന്നത് ഒരു ആധുനിക സമൂഹത്തിന്റെ പുരോഗതിയെ സംബന്ധിച്ചിടത്തോളം അനിവാര്യ ഘടകമാണ്.

ലൈംഗികതയെപ്പറ്റിയുള്ള കുട്ടികളുടെ ചോദ്യങ്ങളില്‍ നിന്ന് ഒളിച്ചോടുകയല്ല ചെയ്യേണ്ടത്. അവര്‍ക്ക് ശരിയായ വിവരങ്ങള്‍ നല്‍കി സംശയങ്ങള്‍ അപ്പപ്പോള്‍ ദൂരീകരിക്കയാണ് വേണ്ടത്. ഇല്ലെങ്കില്‍ അവര്‍ ഉത്തരങ്ങള്‍ തേടി ഒടുവില്‍ തെറ്റായ സ്രോതസ്സുകളില്‍ എത്തിച്ചേരും, പലപ്പോഴും ശരിയല്ലാത്ത ധാരണകള്‍ ഉണ്ടാക്കുകയും ചെയ്യും.

ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി വനിത ശിശു വികസന വകുപ്പ് ഈ അനിമേഷന്‍ ലഘുചിത്രം തയ്യാറാക്കിയിരിക്കുന്നത്. ലൈംഗിക വിദ്യാഭ്യാസത്തിന്റെ ആദ്യപാഠങ്ങള്‍ വീട്ടില്‍ നിന്ന് തന്നെ തുടങ്ങാം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!