യുഎഇയിൽ വെച്ച് നടക്കുന്ന പുതിയ വെയിറ്റ് ലോസ് ചലഞ്ചിൽ കുറക്കുന്ന ഓരോ കിലോ ഭാരത്തിനും നിങ്ങൾക്കു നേടാം 500 ദിർഹം. 10 ആഴ്ച നീണ്ടുനിൽക്കുന്ന ഈ ചലഞ്ച് മത്സരം ഡിസംബർ 17ന് ആരംഭിച്ച് 2022 മാർച്ച് 4 ലോക പൊണ്ണത്തടി ദിനത്തിൽ അവസാനിക്കും.
റാക്ക് ബിഗ്ഗെസ്റ്റ് വെയ്റ്റ് ലോസ് ചലഞ്ചിന്റെ ഭാഗമായി ഏറ്റവും കൂടുതൽ ഭാരം കുറക്കുന്ന ആൾക്കാണ് അവർ കുറച്ച ഓരോ കിലോക്കും 500 ദിർഹം പാരിതോഷികം ലഭിക്കുക. ആരോഗ്യ പ്രതിരോധമന്ത്രാലയം ആയി സഹകരിച്ച് റാക്ക് ആശുപത്രി ആണ് മത്സരം സംഘടിപ്പിക്കുന്നത്.
യുഎഇയിൽ ഉടനീളം മൂവായിരത്തിലധികം ആളുകളുടെ പങ്കാളിത്തം സംഘാടകർ പ്രതീക്ഷിക്കുന്നു. ഫിസിക്കൽ, വെർച്വൽ , കോർപ്പറേറ്റ് എന്നീ മൂന്ന് തലങ്ങളിലാണ് മത്സരം നടക്കുക.




