മലപ്പുറം : മലപ്പുറം പരപ്പനങ്ങാടി റോഡില്‍ ഹാജിയാര്‍ പള്ളി കോല്‍മണ്ണയില്‍ ബസ്സും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിിച്ചു. മമ്പാട് സ്വദേശി മജീദ്(42) ആണ് മരിച്ചത്. കൂടെ യാത്ര ചെയ്ത റഊഫ് ഗുരതര പരിക്കുകളോടെകോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിതസ്യിലാണ്.
ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് അപകടമുണ്ടായത്. പരപ്പനങ്ങാടി ഭാഗത്തേക്ക പോകുന്ന ബസ്സും, മലപ്പുറം ഭാഗത്തേക്ക് പോകുന്ന സ്വിഫ്റ്റ് കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.
സറ്റോപ്പില്‍ നിന്നും മുന്നോട്ടെടുക്കകയായിരുന്ന ബസ്സിന്റെ മുന്നിലേക്ക് കാര്‍ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നെന്ന് നാട്ടൂകാര്‍ പറയുന്നു.
അപകടമുണ്ടായ ഉടനെ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നു.




