Section

malabari-logo-mobile

നിങ്ങള്‍ക്ക് കറുത്ത ഇഡ്‌ലി കഴിക്കണോ?എന്നാല്‍ ഇത് വായിക്കു

HIGHLIGHTS : Do you want to eat black idli? But read this

ദക്ഷിണേന്ത്യയിലെ ഏറ്റവും കൂടുതല്‍ ആളുകള്‍ പ്രഭാത ഭക്ഷണമായി കഴിക്കുന്നത് ഇഡ്‌ലിയാണ്. മലയാളികള്‍ക്കും ഇഡ്‌ലി ഏറെ പ്രിയപ്പെട്ടതാണ്. ലക്ഷക്കണക്കിന് ഇഡ്‌ലികളാണ് ദിനംപ്രതി ചെന്നൈ, ബാംഗ്ലൂര്‍ എന്നീ നഗരങ്ങളില്‍ വിറ്റ് പോകുന്നത്.

തുമ്പപ്പൂപോലുള്ള ഇഡലി നമുക്കും ഏറെ പ്രിയമാണ്. എന്നാല്‍ പതിവില്‍ നിന്ന് വ്യത്യസ്തമായി കണ്ടെത്തിയ കറുത്ത ഇഡ്‌ലിയെ കുറിച്ചുള്ള ഒരു വാര്‍ത്തയാണിത്. നമുക്ക് പരിചയമേ ഇല്ലാത്ത ഈ കറുത്ത ഇഡ്‌ലി കണ്ടെത്തിയിരിക്കുന്നത് മഹാരാഷ്ട്രയിലാണ്.

sameeksha-malabarinews

മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് ഫുഡ് ബ്ലോഗര്‍മാരായ വിവേക്, ആയിഷ എന്നിവരാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഈ വെറൈറ്റി ഇഡലിയെ പരിചയപ്പെടുത്തിയിരിക്കുന്നത്.

നാഗ്പൂരിലെ വാക്കേഴ്‌സ് സ്ട്രീറ്റിലുള്ള ഓള്‍ എബൗട്ട് ഇഡ്‌ലി എന്ന സ്ഥലത്താണ് കറുത്ത ഇഡലി ലഭിക്കുക എന്നും ഇവര്‍ പറയുന്നു.

ബ്ലോകര്‍മാര്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയില്‍ അത് പാകം ചെയ്യുന്നതും വിളമ്പുന്നതുമെല്ലാം വ്യക്തമായി കാണിക്കുന്നുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!