Section

malabari-logo-mobile

സ്‌കൂളിലേക്കുള്ള ഒന്നാം ക്ലാസ് പ്രവേശന പ്രായം അഞ്ച് വയസുതന്നെ;മന്ത്രി വി ശിവന്‍കുട്ടി

HIGHLIGHTS : The first class entry age for school is five years; Minister V Sivankutty

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിലേക്കുള്ള ഒന്നാം ക്ലാസ്സ് പ്രവേശനത്തിനുള്ള പ്രായം അഞ്ച് വയസ്സ് തന്നെയാണെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു .

എത്രയോ കാലമായി നാട്ടില്‍ നിലനില്‍ക്കുന്ന ഒരു രീതി അഞ്ചുവയസ്സില്‍ കുട്ടികളെ ഒന്നാം ക്ലാസില്‍ ചേര്‍ക്കുക എന്നതാണ് .അതുകൊണ്ടുതന്നെ സമൂഹത്തെ വിശ്വാസത്തിലെടുത്ത് ബോധ്യപ്പെടുത്തിയെ പ്രവേശനപ്രായം സ്വാഭാവികമായി വര്‍ധിപ്പിക്കാന്‍ കഴിയുവെന്നും മന്ത്രി പറഞ്ഞു.

sameeksha-malabarinews

ഈ സാഹചര്യത്തില്‍ അഞ്ചു വയസ്സില്‍ കുട്ടികളെ ഒന്നാം ക്ലാസില്‍ ചേര്‍ക്കണം എന്ന് ആഗ്രഹിക്കുന്ന രക്ഷിതാക്കള്‍ക്ക് അടുത്ത അക്കാദമിക് വര്‍ഷം അതിനുള്ള അവസരം ഉണ്ടാക്കാനാണ് തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.

കേരളത്തിലെ വിദ്യാഭ്യാസ മാതൃക രാജ്യത്തിനാകെ മാതൃകയാണെന്നും ഫെഡറല്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കാനുള്ള എല്ലാ സൗകര്യങ്ങളും പ്രയോജനപ്പെടുത്തിയാണ് സ്‌കൂള്‍ വിദ്യാഭ്യാസം കേരളം മുന്നോട്ടുകൊണ്ടുപോകുന്നത്. അതിന്റെ ഗുണവും ഉണ്ടായിട്ടുണ്ട് .കേരളത്തിലെ സ്‌കൂള്‍ പ്രായത്തിലുള്ള മുഴുവന്‍ കുട്ടികളും സ്‌കൂളുകളില്‍ എത്തുന്നു .തുടര്‍ച്ച ഉറപ്പാക്കി ഏതാണ്ട് എല്ലാവരും പന്ത്രണ്ടാം ക്ലാസ് വരെ എത്തുന്നു. കൊഴിഞ്ഞുപോക്ക് വളരെ കുറവാണെന്നും മന്ത്രി വ്യക്തമാക്കി .

എന്നാല്‍ ദേശീയ അടിസ്ഥാനത്തില്‍ സ്ഥിതി തികച്ചും വ്യത്യസ്തമാണെന്നും കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍ അനുസരിച്ച് സ്‌കൂള്‍ പ്രായത്തിലുള്ള 8 കോടിയിലധികം കുട്ടികള്‍ സ്‌കൂളിന് പുറത്താണ് .കൊഴിഞ്ഞുപോക്ക് വളരെ കൂടുതലാണ് .ശരാശരി സ്‌കൂളില്‍ 6.7 വര്‍ഷമാണ് കേരളത്തിലാണെങ്കില്‍ ഇത് 11 വര്‍ഷത്തില്‍ കൂടുതലാണെന്നും മന്ത്രി ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!