രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി; പ്രതിഷേധവുമായി പരപ്പനങ്ങാടിയില്‍ അഭിഭാഷകര്‍

പരപ്പനങ്ങാടി: രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്തുനിന്നും അയോഗ്യനാക്കിയ നടപടിക്കെതിരെയും കേന്ദ്ര സര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധ നടപടിക്കെതിരെയും പ്രതിഷേധവുമായി പരപ്പനങ്ങാടിയില്‍ അഭിഭാഷകര്‍.

അഭിഭാഷകര്‍ പരപ്പനങ്ങാടി ടൗണില്‍ വായ മൂടിക്കെട്ടി പ്രതിഷേധ പ്രകടനം നടത്തി.സംയുക്ത ലോയേഴ്‌സ് സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

പ്രതിഷേധത്തിന് അഡ്വ.ഒ.കൃപാലിനി,അഡ്വ.എന്‍.മുഹമ്മദ്ഹനീഫ,അഡ്വ: ഹാരിഫ്,അഡ്വ: കെ.ടി.ബാലകൃഷ്ണന്‍,അഡ്വ.മോഹന്‍ദാസ്,അഡ്വ.സുല്‍ഫിക്കര്‍,അഡ്വ:പി.ദാവൂദ് നേതൃത്വം നല്‍കി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top