Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍;ബിരുദ പഠനം തുടരാം

HIGHLIGHTS : Calicut University News; Graduate studies can be continued

എം.ടി.എ., എം.എ. മ്യൂസിക് – അപേക്ഷ ക്ഷണിച്ചു

കാലിക്കറ്റ് സര്‍വകലാശലക്ക് കീഴില്‍ തൃശൂരിലുള്ള സ്‌കൂള്‍ ഓഫ് ഡ്രാമ ആന്റ് ഫൈന്‍ ആര്‍ട്‌സില്‍ എം.ടി.എ., എം.എ. മ്യൂസിക് കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. എന്‍ട്രന്‍സ്, അഭിരുചി പരീക്ഷകളുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. ഏപ്രില്‍ 17-ന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. അവസാനവര്‍ഷ ബിരുദഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍. ഫോണ്‍ 0487 2385352, 6282291249, 9447054676.

sameeksha-malabarinews

ബിരുദ പഠനം തുടരാം

കാലിക്കറ്റ് സര്‍വകലാശാലാ അഫിലിയേറ്റഡ് കോളേജുകളില്‍ 2018 മുതല്‍ 2022 വരെ വര്‍ഷങ്ങളില്‍ ബിരുദ പഠനത്തിനു ചേര്‍ന്ന് ഒന്നാം സെമസ്റ്റര്‍ പരീക്ഷ എഴുതിയതിനു ശേഷം പഠനം തുടരാന്‍ കഴിയാത്തവര്‍ക്ക് വിദൂരവിദ്യാഭ്യാസ വിഭാഗം വഴി രണ്ടാം സെമസ്റ്ററില്‍ ചേര്‍ന്നു പഠനം തുടരാന്‍ അവസരം. താല്‍പര്യമുള്ളവര്‍ ഏപ്രില്‍ 7-ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ എസ്.ഡി.ഇ. വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407357, 2400288.

ബി.കോം. വൈവ

ആറാം സെമസ്റ്റര്‍ ബി.കോം., ബി.കോം. അനുബന്ധ വിഷയങ്ങളുടെ പ്രൊജക്ട് ഇവാല്വേഷനും വൈവയും ഏപ്രില്‍ 1 മുതല്‍ അതാത് കോളേജുകളില്‍ നടക്കും. വിശദവിവരങ്ങള്‍ക്ക് കോളേജുമായി ബന്ധപ്പെടുക.

പരീക്ഷാ അപേക്ഷ

ഒന്നാം സെമസ്റ്റര്‍ എം.പി.എഡ്. നവംബര്‍ 2022, ഏപ്രില്‍ 2023 സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഏപ്രില്‍ 12 വരെയും 170 രൂപ പിഴയോടെ 17 വരെയും അപേക്ഷിക്കാം.

പരീക്ഷ

രണ്ട്, മൂന്ന്, നാല് സെമസ്റ്റര്‍ എം.എസ്.ഡബ്ല്യു. ഏപ്രില്‍ 2018 സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷ ഏപ്രില്‍ 26-ന് തുടങ്ങും.

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

ഒന്ന് മുതല്‍ 10 വരെ സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി. സപ്തംബര്‍ 2023 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. ഏപ്രില്‍ 1 മുതല്‍ 30 വരെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും മെയ് 20-ന് മുമ്പായി പരീക്ഷാ കണ്‍ട്രോളര്‍ക്ക് സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ ഫലം

രണ്ടാം സെമസ്റ്റര്‍ എം.ഫില്‍ എഡ്യുക്കേഷന്‍ മെയ് 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!