
എടവണ്ണ: ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്‌കൂട്ടറിന് തീപിടിച്ചു. ഇന്നലെ രാവിലെ 10.30ന് പത്തപ്പിരി യം വായനശാലക്കടുത്താണ് അപകടം. വാഹനം പൂര്‍ണമായും കത്തി. എടവണ്ണ പുള്ളാട്ട് ജസീര്‍ ബാബുവും രണ്ട് കുട്ടികളുമായിരുന്നു സ്‌കൂട്ടറില്‍. പുക ഉയരുന്നതുകണ്ട് യാത്രക്കാര്‍ വിവരമറിയിക്കുകയായിരുന്നു.
സ്‌കുട്ടര്‍ നിര്‍ത്തി ഓടിമാറിയതിനാല്‍ ആര്‍ക്കും പരിക്കില്ല. ഉടന്‍ എമര്‍ജന്‍സി റെസ്‌ക്യു ഫോഴ്‌സ് അംഗങ്ങളും തിരുവാലിയില്‍നിന്ന് അഗ്‌നിരക്ഷാ സേനയുമെത്തി തീയണച്ചു. സംഭവത്തെ തുടര്‍ന്ന് നിലമ്പൂര്‍-മഞ്ചേരി റോഡില്‍ 20 മിനിറ്റോളം ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




