പരിചയം നടിച്ച് പണം തട്ടിയ യുവാവ് അറസ്റ്റില്‍

താനൂര്‍: കോട്ടക്കല്‍ സ്വദേശിയില്‍നിന്ന് പണംതട്ടിയ യുവാവ് അറസ്റ്റില്‍. താനൂര്‍ സ്വദേശി റാസിഷാ (24)യാണ് താനുര്‍ പൊലീസിന്റെ പിടിയിലായത്. മാര്‍ച്ച് 24ന് കോട്ടക്കല്‍ സ്വദേശിയായ മുഹമ്മദ് അബ്ദുല്‍ വദുദിന്റെ പക്കല്‍നിന്ന് 40,000 രൂപയാണ് കവര്‍ന്നത്.

മുലക്കല്‍ ജങ്ഷനില്‍വച്ച് മുഹമ്മദ് അബ്ദുല്‍ വദുദിനോട് ജോലി സംബന്ധമായ കാര്യങ്ങള്‍ സംസാരിച്ചശേഷം പണം കവരുകയായിരുന്നു. താനൂര്‍ ബ്ലോക്ക് ജങ്ഷനില്‍നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

താനൂര്‍ എസ്എച്ച്ഒ ജെ മാ ത്യു, എസ്‌ഐ അജിത്, സിപിഒ മാരായ സുജിത്ത്, ശ്രീഹരീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. റാസിഷായെ പരപ്പനങ്ങാടി കോടതി റിമാന്‍ഡ് ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top