
പെരിന്തല്‍മണ്ണ: പതിനാലുകാരിയെ ലൈംഗികപിഡനത്തിനിരയാക്കിയ കേസില്‍ യുവാവിന് 53 വര്‍ഷം കഠിനതടവും 30,000 രൂപ പിഴയും. അടക്കാകുണ്ട് പാറക്കല്‍ പൊട്ടിക്കല്ല് ശ്രീജിത്തി (24)നെയാണ് പെരിന്തല്‍മണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ് സൂരജ് ശിക്ഷിച്ചത്. പിഴയടച്ചില്ലെ ങ്കില്‍ ഒരുവര്‍ഷവും എട്ടുമാസവും അധികതടവ് അനുഭവിക്കണം. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ മൂന്ന് വകുപ്പുകള്‍ പ്രകാരം 10 വര്‍ഷം കഠിനതടവും 20,000 രൂപ പിഴയും പോക്‌സോ നിയമവകുപ്പ് പ്രകാരം 20 വര്‍ഷം കഠിനതടവും പതിനായിരം രൂപ പിഴയുമാണ് ശിക്ഷ. പിഴ അടയ്ക്കു പക്ഷം 30,000 രൂപ അതിജീവിതയ്ക്കു നല്‍കാനും ഉത്തരവായി.
2021ല്‍ കാളികാവ് പൊലീസ് എടുത്ത കേസിലാണ് വിധി കാളികാവി ഇന്‍സ്‌പെക്ടറായിരുന്ന ഹിദായത്തുള്ള മാത്രയായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്‍ പ്രോസിക്യൂഷനായി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സപ്ന പി പരമേശ്വരത്ത് ഹാജരായി സാക്ഷികളെ വിസ്മരിച്ചു. 24 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പ്രതിയെ തവന്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




