തിരൂരങ്ങാടി:തൃശൂര്‍ സ്വദേശിയെ മൂന്നിയൂരില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.തൃശൂര്‍ കടവല്ലൂര്‍ കൊരട്ടിക്കര നെല്ലിക്കല്‍ ബാലന്റെ മകന്‍ രമേശ്(41)നെയാണ് മൂന്നിയൂര്‍ കളത്തിങ്ങല്‍പാറയിലെ വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
കളത്തിങ്ങല്‍പാറ ബിസ്മില്ല സ്റ്റോറില്‍ ജീവനക്കാരനായിരുന്നു.
ഇന്നലെ രാവിലെ കടയിലേക്ക് കാണാതിരുന്നപ്പോള്‍ നടത്തിയ അന്വേഷണത്തിലാണ് തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്.
തിരൂരങ്ങാടി പൊലിസ് ഇന്‍ക്വസ്റ്റ് നടത്തി. താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



