അരിയല്ലൂരില്‍ റോഡിലെ കുഴിയില്‍ വീണ് സ്‌കൂട്ടര്‍ യാത്രികയ്ക്ക് ഗുരുതര പരിക്ക്

വള്ളിക്കുന്ന്: അരിയല്ലൂര്‍ ജംഗ്ഷന് സമീപം റോഡിലെ കുഴിയില്‍ വീണ് സ്‌കൂട്ടര്‍ യാത്രികയ്ക്ക് ഗുരതരമായി പരിക്കേറ്റു. ഇന്ന് രാവിലെയാണ് സംഭവം. സാരമായി പരിക്കേറ്റയുവതിയെ ഓടിക്കൂടിയ നാട്ടുകാര്‍ ഉടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

മഴ ശക്തമായതോടെ റോഡിലെ കുഴികളില്‍ വെള്ളം നിറഞ്ഞിരിക്കുന്നതിനാല്‍ വാഹന മോടിക്കുന്നവര്‍ ഏറെ ഭയപ്പാടോടെയാണ് ഇതുവഴി കടന്നുപോകുന്നത്. റോഡ് ഏതാണ് കുഴിയേതാണെന്ന് അറിയാത്ത അവസ്ഥയിലാണ് ഈ ഭാഗത്ത് . പൊട്ടിപ്പൊളിഞ്ഞ റോഡ് നന്നാക്കാത്തതില്‍ ശക്തമായ പ്രതിഷേധമാണ് നാട്ടുകാര്‍ക്കിടയില്‍ നിന്നും ഉയരുന്നത്. നിരവധി വാഹനങ്ങളാണ് റോഡിലെ കുഴികളില്‍ വീണ് അപകടത്തില്‍പ്പെടുന്നതെന്നും പലരും ഭാഗ്യംകൊണ്ടുമാത്രമാണ് ജീവന്‍ നഷ്ടപ്പെടാതെ രക്ഷപ്പെട്ടുപോവുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു.

Share news
error: Content is protected !!
Scroll to Top