Section

malabari-logo-mobile

പ്രശാന്ത് ഭൂഷണെതിരായ കോടതി അലക്ഷ്യ കേസ് വിധിപറയാന്‍ മാറ്റി

HIGHLIGHTS : The court adjourned the case against Prashant Bhushan for adjudication

ദില്ലി: പ്രശാന്ത് ഭൂശഷണെതിരായ കോടതി അലക്ഷ്യ കേസ് വിധി പറയാന്‍ മാറ്റി. മാപ്പ് പറയാന്‍ വിസമ്മതിച്ച പ്രശാന്ത് ഭൂഷണ്‍ മാപ്പിനുവേണ്ടി കോടതി സമ്മര്‍ദ്ദം ചെലുത്തുന്നതായി ചൂണ്ടിക്കാട്ടി.

പ്രശാന്ത് ഭൂഷണെ ശിക്ഷിക്കരുതെന്നും താക്കീത് നല്‍കാമെന്നും അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ പറഞ്ഞു. കേസില്‍ കോടതി അനുകമ്പാപൂര്‍ണമായ നിലപാടു സ്വീകരിക്കണമെന്നും അറ്റോര്‍ണി ജനറല്‍ അഭ്യര്‍ത്ഥിച്ചു. അത് കോടതിയുടെ അന്തസ് ഉയര്‍ത്തുമെന്നും അദേഹം പറഞ്ഞു. പ്രശാന്ത് ഭൂഷണ്‍ ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന നിരവധി പൊതുതാത്പര്യ ഹര്‍ജിയുമായി എത്തിയിട്ടുള്ള ആളാണെന്നും അതുകൊണ്ട് അദേഹത്തിന്റെ പൊതുപ്രവര്‍ത്തനം കോടതി കണക്കിലെടുക്കണം. പ്രശാന്ത് ഭൂഷണ്‍ന്റെ പ്രസ്താവന രേഖകളില്‍ നിന്ന് നീക്കം ചെയ്ത് കേസ് അവസാനിപ്പിക്കണമെന്നും എജി അഭിപ്രായപ്പെട്ടു.

sameeksha-malabarinews

എന്നാല്‍ മാപ്പ് പറയാന്‍ തയ്യാറല്ലാത്ത ആളെ താക്കീത് ചെയ്തിട്ട് എന്തുകാര്യമാണെന്നാണ് ജസ്റ്റിസ് അരുണ്‍ മിശ്ര ചോദിച്ചത്. തെറ്റ് ഇനിയും ആവര്‍ത്തിക്കുമോ ഇല്ലയോ എന്നുള്ള കാര്യം പ്രശാന്ത് ഭൂഷണ്‍ തന്നെ പറയട്ടെയെന്നും മാപ്പ് എന്ന വാക്ക് പറയുന്നതില്‍ എന്താണ് കുഴപ്പമെന്നും മാപ്പ് എന്നത് ഒരുപാട് മുറിവുകളെ ഉണക്കാന്‍ കഴിയുന്ന വാക്കാണെന്നും അരുണ്‍ മിശ്ര പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!