തിരുവനന്തപുരം: സൈമണ്‍ ബ്രിട്ടോയുടെ വീട് പോലീസ് കുത്തിത്തുറന്ന സംഭവത്തില്‍ അടിയന്തര റിപ്പോര്‍ട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കി.
സൈമണ്‍ ബ്രിട്ടോ മരിച്ചതിനുശേഷം അദ്ദേഹത്തിന്റെ ഭാര്യ സീന ഭാസ്‌കറും മകളും ഡല്‍ഹിയിലാണ് താമസിച്ചു വരുന്നത് .ഇവരുടെ വാടകയ്ക്ക് നല്‍കിയ വടുതലയിലെ വീട്ടിലാണ് ഞാറക്കല്‍ പൊലീസ് എത്തി കുത്തി തുറന്ന് പരിശോധന നടത്തിയത്.
താന്‍ ഇല്ലാത്ത സമയത്ത് വീട് കുത്തിത്തുറന്നെന്നും മകളുടെ ആഭരണങ്ങളും സൈമണ്‍ ബ്രിട്ടോയുടെ ഏതാനും പുരസ്‌കാരങ്ങളും നഷ്ടപ്പെട്ടെന്നും കാണിച്ച് ഭാര്യ സീന കൊച്ചിസിറ്റി പോലീസ് കമ്മീഷണര്‍ക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍ .




