Section

malabari-logo-mobile

ഫ്‌ളക്‌സ് കെട്ടുന്നതിനിടെ മരത്തില്‍ നിന്ന് വീണ് കണ്ണൂരില്‍ ബ്രസീല്‍ ആരാധകന് ദാരുണാന്ത്യം

HIGHLIGHTS : Brazil fan dies in Kannur after falling from tree while tying flux

കണ്ണൂര്‍:ലോകകപ്പ് ഫുട്‌ബോളിനെ വരവേല്‍ക്കാന്‍ ഫ്‌ളക്‌സ് കെട്ടുന്നതിനിടെ മരത്തില്‍ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം. കണ്ണൂര്‍ അഴീക്കോട് അലവില്‍ സ്വദേശി നിതീഷ്(47) ആണ് മരിച്ചത്.

ബ്രസീല്‍ ടീമിന്റെ കടുത്ത ആരാധകനായിരുന്നു നിതീഷ്

sameeksha-malabarinews

. ലോകകപ്പ് ഫുട്‌ബോള്‍ ആരവങ്ങളെ വരവേല്‍ക്കാല്‍ ഫ്‌ളക്‌സ് കെട്ടാനായി കയറിപ്പോഴാണ് അപകടം സംഭവിച്ചത്. വ്യാഴാഴ്ച രാവിലെ 8.40 നാണ് അപകടം സംഭവിച്ചത്. തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെ മരണം സംഭവിക്കുകയായിരുന്നു.

എഫ്എസിടി ഗോഡൗണിലെ ജീവനക്കാരനാണ്. അവിവാഹിതനാണ്. അച്ഛന്‍:പരേതനായ സദാനന്ദന്‍.അമ്മ:കാര്‍ത്ത്യായനി.സഹോദരങ്ങള്‍:അനൂപ്,മനോജ്,ഷാജി,ലീന.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!