Section

malabari-logo-mobile

ഭാഷ സംസ്‌കാരത്തിന്റെ കൂടി ഭാഗമെന്ന് മന്ത്രി വി. അബ്ദുറഹിമാന്‍

HIGHLIGHTS : തിരൂര്‍:ഭാഷ ഒരു ആശയ വിനിമയ ഉപാധി മാത്രമല്ല, സംസ്‌കാരത്തിന്റെ കൂടി ഭാഗമെന്ന് കായിക-ഫിഷറീസ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍. മലയാള സര്‍വകലാശാലയുടെ ...

തിരൂര്‍:ഭാഷ ഒരു ആശയ വിനിമയ ഉപാധി മാത്രമല്ല, സംസ്‌കാരത്തിന്റെ കൂടി ഭാഗമെന്ന് കായിക-ഫിഷറീസ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍. മലയാള സര്‍വകലാശാലയുടെ പത്താം വാര്‍ഷികാഘോഷവും മലയാള വാരാഘോഷവുമായ ‘ഓര്‍ച്ച 2022’ ന്റെ ഭാഗമായുള്ള കേരളീയ ബഹുസ്വര പൈതൃകങ്ങള്‍ സമ്മേളനം ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം

. പല സംസ്ഥാനങ്ങളിലും പ്രാദേശിക ഭാഷകള്‍ പിന്തള്ളപ്പെടുമ്പോള്‍ കേരളത്തില്‍ ഭരണ ഭാഷയായി സ്വീകരിച്ചതിലൂടെ മലയാള ഭാഷയ്ക്ക് പ്രഥമ പരിഗണയാണ് ലഭിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. അമ്മയോടുള്ള     സ്നേഹം എന്ന പോലെ ഓരോ പ്രദേശക്കാര്‍ക്കും അവരുടെ മാതൃഭാഷയോട്  സ്നേഹമുണ്ടാകും. അതേസമയം ഇത്തരം പ്രാദേശിക ഭാഷകളെ അവഗണിച്ച് ഏതെങ്കിലും ഒരു പ്രത്യേക ഭാഷ മാത്രമേ അനുവദിക്കൂ എന്നത് അംഗീകരിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.

sameeksha-malabarinews

സര്‍വകലാശാല വാക്കാട് കാമ്പസില്‍ നടന്ന പരിപാടിയില്‍ വൈസ്ചാന്‍സിലര്‍ ഡോ. അനില്‍ വള്ളത്തോള്‍ അധ്യക്ഷനായി. ഇ.കെ ഗോവിന്ദവര്‍മ രാജ മുഖ്യപ്രഭാഷണം നടത്തി. ഡോ. എല്‍.ജി ശ്രീജ, വിദ്യാര്‍ഥി യൂണിയന്‍ പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നടുവട്ടം ഗ്രാമണി എന്‍ലൈറ്റന്‍ വില്ലേജ് അവതരിപ്പിച്ച വെഡിങ് ആനിവേഴ്സറി നാടകം അരങ്ങേറി. നവംബര്‍ ഏഴിന് നടക്കുന്ന സമാപന സമ്മേളനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്യും. പരിപാടിയില്‍ കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ അധ്യക്ഷനാവും. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!