Section

malabari-logo-mobile

കുറ്റിപ്പുറത്ത് വിദ്യാര്‍ഥിയുടെ മരണ കാരണം എച്ച് 1 എന്‍ 1

HIGHLIGHTS : The cause of death of the student in Kuttipuram was H1N1

മലപ്പുറം
ജില്ലയില്‍ കഴിഞ്ഞദിവസം കുറ്റിപ്പുറത്തിനടുത്ത് പൈങ്കണ്ണൂരില്‍ 13കാരനായ വിദ്യാര്‍ഥി മരണപ്പെട്ടത് എച്ച് 1 എന്‍ 1 വൈറസ് മൂലമാണെന്ന് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. എച്ച് 1 എന്‍ 1 മൂലമുണ്ടാകുന്ന ഇത്തരം പനികള്‍ക്കെതിരെ എല്ലാവരും ജാഗ്രത പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇന്‍ഫ്ലുവന്‍സ വൈറസ് കാരണമുണ്ടാകുന്ന രോഗമാണ് എച്ച് 1 എന്‍1 പനി. സാധാരണ പകര്‍ച്ചപ്പനിയുടെയും എച്ച് 1 എന്‍ 1 പനിയുടെയും ലക്ഷണങ്ങള്‍ ഏതാണ്ട് ഒന്നുതന്നെയാണ്. പനി, ജലദോഷം, ചുമ, ശരീരവേദന, തൊണ്ടവേദന, വിറയല്‍, ക്ഷീണം, ശ്വാസംമുട്ടല്‍ തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. ചിലരില്‍ ഛര്‍ദ്ദിയും വയറിളക്കവും ഉണ്ടാകും.

രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കുചീറ്റുമ്പോഴും തുപ്പുമ്പോഴും അന്തരീക്ഷത്തിലേയ്ക്ക് വ്യാപിക്കുന്ന വൈറസ് ശ്വസിക്കുമ്പോഴും വൈറസിനാല്‍ മലിനമാക്കപ്പെട്ട വസ്തുക്കളുമായി സമ്പര്‍ക്കമുണ്ടാകുമ്പോഴുമാണ് രോഗപ്പകര്‍ച്ച ഉണ്ടാകുന്നത്. കടുത്ത പനി, ചുമ, കടുത്ത തൊണ്ടവേദന എന്നീ രോഗലക്ഷണങ്ങള്‍ പ്രകടമാകും. പതിവിലും ശക്തമായ രീതിയില്‍ രോഗം തുടരുകയാണെങ്കില്‍ ആശുപത്രിയില്‍ കിടത്തി ചികിത്സ വേണ്ടിവരാം.

sameeksha-malabarinews

എച്ച് 1 എന്‍ 1 രോഗലക്ഷണങ്ങളുള്ളവര്‍ വീടിനുള്ളില്‍ കഴിയുക, പൂര്‍ണ്ണവിശ്രമമെടുക്കുക. സ്‌കൂള്‍, ഓഫീസ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നു വിട്ടുനില്‍ക്കുക, പോഷകാഹാരം കഴിക്കുക, പോഷണ ഗുണമുള്ള പാനീയങ്ങള്‍ കുടിക്കുക, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ട് വായും മൂക്കും മൂടുക. സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ ഇടയ്ക്കിടയ്ക്ക് കഴുകുക, കൈ കഴുകാതെ കണ്ണിലോ മുക്കിലോ വായിലോ തൊടരുത്, രോഗബാധിതരെ കഴിവതും സന്ദര്‍ശിക്കരുത്, ആവശ്യമെങ്കില്‍ ഒരു മീറ്റര്‍ അകലം പാലിക്കുക, ആവശ്യാനുസരണം ഉറങ്ങുക, പോഷകഗുണമുള്ള ഭക്ഷണം കഴിക്കുക, മിതമായ വ്യായാമം ചെയ്യുക തുടങ്ങിയ ആരോഗ്യകരമായ ജീവിത ശൈലികള്‍ പിന്തുടരുക, പ്രായമുള്ളവര്‍ കുട്ടികള്‍ ഇതര രോഗങ്ങള്‍ ഉള്ളവര്‍ എന്നിവര്‍ മൂക്കും വായും മൂടുന്ന തരത്തില്‍ മാസ്‌ക് ധരിക്കുന്നത് നല്ലതാണ്. ഇവര്‍ അടച്ചിട്ട മുറികളില്‍ അധിക നേരം കഴിയാതിരിക്കുക.

ഗര്‍ഭിണികള്‍ക്ക് എച്ച് 1 എന്‍ 1 രോഗബാധയുണ്ടായാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാകാനും മരണം സംഭവിക്കാനും സാധ്യത ഉണ്ട്. അതിനാല്‍ ഗര്‍ഭിണികള്‍ പ്രത്യേകം ശ്രദ്ധിക്കുകയും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ തൊട്ടടുത്തുള്ള ആരോഗ്യകേന്ദ്രത്തില്‍ പോയി ഡോക്ടറെ കണ്ട് മരുന്ന് കഴിക്കുകയും ചെയ്യണം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!