HIGHLIGHTS : Thirurangadi: The car went out of control and fell into a pothole on the national highway
തിരൂരങ്ങാടി : ദേശീയപാതയില്‍ മണ്ണെടുത്ത കുഴിയിലേക്ക് കാര്‍ നിയന്ത്രണം വിട്ടു മറിഞ്ഞു. തലപ്പാറ വലിയപറമ്പില്‍ ആണ് ഇന്ന് രാവിലെ 9 .30 നാണ് അപകടം സംഭവിച്ചത്.
കണ്ണൂര്‍ ഭാഗത്തുനിന്ന് വന്ന കാറാണ് നിയന്ത്രണം വിട്ട് ദേശീയപാത നിര്‍മ്മാണത്തിനായി മണ്ണെടുത്ത കുഴിയിലേക്ക് മറിഞ്ഞത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.


ക്രൈന്‍ ഉപയോഗിച്ച് വാഹനം മാറ്റി. യാത്രക്കാര്‍ മറ്റൊരു വാഹനത്തില്‍ യാത്രതിരിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു